• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, December 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ഇന്ത്യൻ സമയം മൊത്തത്തിൽ മാറുമോ? ‘ഒരു  രാഷ്ട്രം,  ഒരു  സമയം’  നടപ്പിലാക്കാൻ കേന്ദ്രം

ckmnews by ckmnews
January 29, 2025
in Highlights, National
A A
ഇന്ത്യൻ സമയം മൊത്തത്തിൽ മാറുമോ? ‘ഒരു  രാഷ്ട്രം,  ഒരു  സമയം’  നടപ്പിലാക്കാൻ കേന്ദ്രം
0
SHARES
320
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എല്ലാ ഔദ്യോഗിക, വാണിജ്യ പ്ലാറ്റ്‌ഫോമുകളിലും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (ഐഎസ്‌ടി) ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന ‘ഒരു രാഷ്ട്രം, ഒരു സമയം’ നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) നിയമം, 2025, സമയരീതികൾക്ക് നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ‘ഒരു രാഷ്ട്രം, ഒരു സമയം’

രാജ്യത്തെ എല്ലാ സർക്കാർ പ്രവർത്തനങ്ങളും ഒരേ സ്റ്റാൻഡേർഡ് സമയത്തിൽ നടക്കണമെന്നാണ് ‘ഒരു രാഷ്ട്രം, ഒരു സമയം’ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. ഈ നിയമപ്രകാരം സർക്കാരിന്റെ അനുവാദമില്ലാതെ മറ്റ് സമയ റഫറൻസുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നു. നിയമത്തിൽ നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളും ഉൾപ്പെടുന്നു.

സമയക്രമീകരണത്തിൽ ഏകീകരണം ഉറപ്പാക്കുക സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുക ദേശീയ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം വ്യക്തമാക്കുന്നു. ഫരീദാബാദിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി (എൻപിഎൽ), ഐഎസ്‌ആർഒ എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മില്ലിസെക്കൻഡിൽ നിന്ന് മൈക്രോസെക്കൻഡ് കൃത്യതയോടെ ഐഎസ്‌ടിയെ മാറ്റാനാണ് ലക്ഷ്യം. ഈ കൃത്യത കൈവരിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള അഞ്ച് ലീഗൽ മെട്രോളജി ലബോറട്ടറികളിൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കും.

എങ്ങനെ നടപ്പിലാക്കും

നിലവിൽ ഐഎസ്‌ടി ജിപിഎസ് ഉപഗ്രഹങ്ങൾ വഴിയാണ് നിർണ്ണയിക്കുന്നത്. കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈമുമായി (യുടിസി) ഇത് ബന്ധിപ്പിച്ചിരിക്കുന്നു. കുറച്ചുമാസങ്ങൾക്കുള്ളിൽ എൻപിഎൽ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (എൻഎവിഐസി) സിസ്റ്റവുമായി ബന്ധിപ്പിക്കും. എൻഎവിഐസി സമയ ഡാറ്റ എൻപിഎല്ലിന് കൈമാറും. ശേഷമിത് ഒപ്റ്റിക് ഫൈബർ ലിങ്ക് വഴി മറ്റ് നാല് കേന്ദ്രങ്ങളായ അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വർ, ഗുവാഹത്തി എന്നിവരുമായി പങ്കിടും. ഓരോ കേന്ദ്രത്തിനും ഒരു അറ്റോമിക് ക്ലോക്കും ഉണ്ടായിരിക്കും.


ആറ്റം റെസൊണൻസ് ഫ്രീക്വൻസികൾ ഉപയോഗിച്ചാണ് അറ്റോമിക് ക്ലോക്ക് പ്രവർത്തിക്കുന്നത്. അസാധാരണ കൃത്യതയുള്ള ഈ ക്ളോക്കിൽ ഓരോ 100 ദശലക്ഷം വർഷത്തിലൊരിക്കലാണ് ഒരു സെക്കൻഡ് മാറുന്നത്. ജിപിഎസുമായി ബന്ധിപ്പിച്ചിട്ടുള്ള ഉറവിടങ്ങളിൽ നിന്ന് ഡാറ്റ ആക്‌സസ് ചെയ്യുന്ന സേവന ദാതാക്കൾക്ക് വിപരീതമായി ഡിജിറ്റൽ വാച്ചുകൾ, സെൽഫോണുകൾ, കമ്പ്യൂട്ടറുകൾ എന്നിവയിൽ പ്രദർശിപ്പിക്കുന്ന സമയം അറ്റോമിക് ക്ലോക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കുകയാണ് അറ്റോമിക് ക്ലോക്കുകൾ ചെയ്യുന്നത്.

എന്തുകൊണ്ട് സമയത്തിൽ മാറ്റം വരണം

കാർഗിൽ യുദ്ധം ഒരു തദ്ദേശീയ സമയ സംവിധാനത്തിന്റെ അടിയന്തര ആവശ്യകത ഉയർത്തിക്കാട്ടിയിരുന്നു.

വിദേശ ഉപഗ്രഹങ്ങളിൽ നിന്നുള്ള സമയ ഡാറ്റയെ ആശ്രയിച്ചതിനാൽ ശത്രു സ്ഥാനങ്ങൾ കൃത്യമായി ലക്ഷ്യമിടാനുള്ള ഇന്ത്യയുടെ ശേഷി തടസപ്പെട്ടു. ഈ മേഖലയിലെ തന്ത്രപരമായ മൂല്യം മനസിലാക്കിയ സർക്കാർ ഏഴ് വർഷം മുമ്പ് പദ്ധതി ആരംഭിക്കുകയായിരുന്നു.

പദ്ധതി നടപ്പിലാക്കുന്നതിനായി ഉപഭോക്തൃ കാര്യ സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചിരിക്കുകയാണ്. എൻ‌പി‌എൽ, ഐ‌എസ്‌ആർ‌ഒ, ഐ‌ഐ‌ടി കാൺപൂർ, എൻ‌ഐ‌സി, സി‌ഇ‌ആർ‌ടി-ഇൻ, സെബി, റെയിൽ‌വേ, ടെലികോം, ഫിനാൻഷ്യൽ സർവീസസ് എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ സമിതിയിൽ ഉൾപ്പെടുന്നു.

ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) നിയമം, 2025ന്റെ കരട് പൊതുജനാഭിപ്രായത്തിനായി ജനുവരി 15ന് സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരി 14നകം പ്രതികരണം നൽകണമെന്നാണ് ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സർക്കാ‌ർ ഓഫീസുകൾക്കും പൊതു സ്ഥാപനങ്ങൾക്കും നെറ്റ്‌വർക്ക് ടൈം പ്രോട്ടോക്കോൾ (എൻടിപി), പ്രിസിഷൻ ടൈം പ്രോട്ടോക്കോൾ (പിടിപി) പോലുള്ള സിംക്രണൈസേഷൻ പ്രോട്ടോക്കോളുകൾ സ്വീകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥകൾ. സൈബർ ആക്രമണങ്ങളിൽ പ്രതിരോധശേഷി ഉറപ്പാക്കുന്നതിന് സൈബർ സുരക്ഷാ നടപടികളും ബദൽ റഫറൻസ് സംവിധാനങ്ങളും പദ്ധതിപ്രകാരം നടപ്പിലാക്കും. കംപ്ലയൻസ് ഓഡിറ്റുകൾ നടപ്പിലാക്കി നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം, സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ശാസ്ത്ര, ജ്യോതിശാസ്ത്ര, നാവിഗേഷൻ രംഗത്ത് ഇളവുകൾ അനുവദിക്കും.

രാജ്യത്തിനുണ്ടാകുന്ന നേട്ടം

ഏകീകൃതവും കൃത്യവുമായ സമയപരിപാലന ചട്ടക്കൂട് രൂപീകരിച്ച് ഇന്ത്യയിലെ സമയ ക്രമീകരണത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ കൃത്യമായ സാമ്പത്തിക ഇടപാടുകൾ, അടിയന്തര പ്രതികരണ ഏകോപനം, പൊതുഗതാഗതത്തിന്റെ ഷെഡ്യൂളിംഗ് എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

നിലവിൽ പല ടെലികോം സേവന ദാതാക്കളും ഇന്റർനെറ്റ് സേവന ദാതാക്കളും ഐഎസ്‌ടിക്ക് പകരം ജിപിഎസ് പോലുള്ള വിദേശ സമയ സ്രോതസുകളെയാണ് ആശ്രയിക്കുന്നത്. ഇത് സൈബർ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വിശ്വാസ്യതയ്ക്കും അപകടസാദ്ധ്യതകൾ സൃഷ്ടിക്കുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെയും ആശയവിനിമയ ശൃംഖലകളുടെയും സമന്വയം ഉപഭോക്തൃ സേവനങ്ങളും പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും കൂടുതൽ ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ സമയത്തിൽ സ്റ്റാൻഡേർഡൈസേഷൻ ഉണ്ടാകുന്നതിലൂടെ നിയമപരമായ കാര്യങ്ങൾ സുഗമമാക്കുകയും വ്യാവസായിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ആഗോള മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

Related Posts

തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ
National

തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ

December 20, 2025
90
ഡൽഹിയിൽ മൂടൽമഞ്ഞ് കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി, ഓറഞ്ച് അലർട്ട്
National

ഡൽഹിയിൽ മൂടൽമഞ്ഞ് കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി, ഓറഞ്ച് അലർട്ട്

December 20, 2025
22
എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേരെ നീക്കം ചെയ്തു; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
National

എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേരെ നീക്കം ചെയ്തു; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

December 19, 2025
233
പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി
National

പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി

December 18, 2025
185
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സൃഷ്ടാവ് അന്തരിച്ചു
National

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സൃഷ്ടാവ് അന്തരിച്ചു

December 18, 2025
68
‘ട്രെയിനുകളില്‍ അധിക ലഗേജിന് പണം നല്‍കണം’ – റെയില്‍വേ മന്ത്രി
National

‘ട്രെയിനുകളില്‍ അധിക ലഗേജിന് പണം നല്‍കണം’ – റെയില്‍വേ മന്ത്രി

December 18, 2025
70
Next Post
സർവ്വോദയമേളയുടെ ബ്രോഷർ പ്രകാശനം മുൻ എംപി സി.ഹരിദാസ് നിര്‍വഹിച്ചു

സർവ്വോദയമേളയുടെ ബ്രോഷർ പ്രകാശനം മുൻ എംപി സി.ഹരിദാസ് നിര്‍വഹിച്ചു

Recent News

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന പുലാക്കല്‍ മുഹമ്മദ്(കുഞ്ഞുമോന്‍) നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന പുലാക്കല്‍ മുഹമ്മദ്(കുഞ്ഞുമോന്‍) നിര്യാതനായി

December 22, 2025
133
ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന മണക്കടവത്ത്( കഴുങ്ങില്‍) മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന മണക്കടവത്ത്( കഴുങ്ങില്‍) മുഹമ്മദ് നിര്യാതനായി

December 22, 2025
137
കണ്ണൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ; കുടുംബപ്രശ്നമെന്ന് സൂചന

കണ്ണൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ; കുടുംബപ്രശ്നമെന്ന് സൂചന

December 22, 2025
79
മോളെ ഞാന്‍ അച്ഛന്‍റെ കൂട്ടുകാരനാ..പരിചയം നടിച്ച് വിദ്യാർത്ഥിനിയെ ബൈക്കിൽ കയറ്റി ലൈംഗികാതിക്രമം’പ്രതി പിടിയില്‍

മോളെ ഞാന്‍ അച്ഛന്‍റെ കൂട്ടുകാരനാ..പരിചയം നടിച്ച് വിദ്യാർത്ഥിനിയെ ബൈക്കിൽ കയറ്റി ലൈംഗികാതിക്രമം’പ്രതി പിടിയില്‍

December 22, 2025
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025