റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് പേ ലേറ്റർ ഓപ്ഷൻ അവതതരിപ്പിച്ച് റെയിൽവേ. പെട്ടെന്നുള്ള യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക്, ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സമയത്ത് കൈയ്യിൽ പണം ഇല്ലാത്തവർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ സ്കീം റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്.എന്താണ് പുതിയ പേ ലേറ്റര്‍ സ്കീം?യാത്രക്കാർക്ക് ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാനും പിന്നീട് പണം അടയ്ക്കാനും സാധിക്കുന്നതാണ് പേ ലേറ്റർ ഓപ്ഷൻ. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം കുറഞ്ഞ ദിവസങ്ങൾക്ക് ശേഷം പണം അടച്ചാൽ മതിയാകുന്ന ഈ പുതിയ സൗകര്യം സാമ്പത്തികപരമായി കൂടുതൽ സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകുന്നു.പേ ലേറ്റര്‍ എങ്ങനെ ഉപയുക്തമാക്കാം?ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിംഗ് വെബ്സൈറ്റായ ഐആർസിടിസി (IRCTC) വഴിയും മറ്റ് അംഗീകൃത ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയും റെയിൽവേയുടെ പുതിയ ബുക്കിംഗ് സ്കീമുകൾ ഉപയോഗിക്കാൻ സാധിക്കും. ബുക്ക് ചെയ്യുന്ന സമയത്ത് പേമെന്റ് ഓപ്ഷനിലേക്ക് എത്തുമ്പോൾ “Book Now, Pay Later” എന്ന പുതിയ ഓപ്ഷനും ഇനി കാണാൻ സാധിക്കും.ഇത് തെരഞ്ഞെടുത്താൽ ഉടൻ തന്നം ടിക്ക്റ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ടിക്കറ്റിന്റെ വില ഇനി പിന്നീട് അടച്ചാൽ മതിയാകും. ടിക്കറ്റിന്റെ പണം റെയിൽവേക്ക് നൽകാൻ നിശ്ചിത സമയം അനുവദിക്കപ്പെടും. ഈ സമയപരിധിക്കുള്ളിൽ ടിക്കറ്റിന്റെ തുക അടച്ചാൽ മതിയാകും. നെറ്റ് ബാങ്കിംഗ്, യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങളും പണം അടക്കുന്നതിനായി ലഭ്യമാണ്.ആദ്യമായി പേ ലേറ്റർ എങ്ങനെ ഉപയോഗിക്കാം?“Pay Later” സൗകര്യം ആദ്യമായി ഉപയോഗിക്കുന്നതിനായി രജിസ്റ്റർ ചെയ്യണം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ലഭിക്കുന്ന പേമെന്റ്‍ ഓപ്ഷനുകലുടെ കൂട്ടത്തിലാണ് പേ ലേറ്റർ സൗകര്യവുമുള്ളത്.പേ ലേറ്റർ സൗകര്യം ഉപോയോഗിക്കുന്നതിനായി www.epaylater.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഈ വെബ്സൈറ്റിൽ ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കിയാലാണ് പേ ലേറ്റർ ഓപ്ഷൻ ഉപയോഗിക്കാൻ സാധിക്കുക.ടിക്കറ്റ് ബുക്കിംഗ് കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നു. പേ ലേറ്റർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പണം അടയ്‌ക്കേണ്ട അവസാന തീയതി കൃത്യമായി ശ്രദ്ധിക്കുക. സമയപരിധിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ ബുക്കിംഗ് റദ്ദാകാൻ സാധ്യതയുണ്ട്.