• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നന്നംമുക്കിലെ കാട്ടു പന്നി ശല്യം’ഗ്രാമപഞ്ചായത്ത് ഓഫീസി പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ckmnews by ckmnews
January 27, 2025
in UPDATES
A A
നന്നംമുക്കിലെ കാട്ടു പന്നി ശല്യം’ഗ്രാമപഞ്ചായത്ത് ഓഫീസി പ്രതിപക്ഷത്തിന്റെ പ്രതിഷേധം
0
SHARES
380
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ കാട്ടു പന്നി ശല്യത്തിനെതിരെ നടപടി എടുക്കാത്തതിൽ ബോർഡ് യോഗത്തിൽ യു ഡി എഫ് മെമ്പർമാർ പ്രതിഷേധിച്ചു.ഡിസംബർ മാസം നടന്ന ബോർഡ് യോഗത്തിൽ രൂക്ഷമായ കാട്ടു പന്നി ശല്യത്തി നെതിരെ ആവശ്യമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മെമ്പർമാരുടെ കത്ത് ചർച്ച ചെയ്യുകയും, ആവശ്യമായ നടപടി എടുക്കുവാൻ ബോർഡ് യോഗം തീരുമാനം എടുക്കുകയും ചെയ്തിരുന്നു.തീരുമാനം എടുത്ത് ഒരു മാസം കഴിഞ്ഞിട്ടും കാട്ടു പന്നി ശല്യം പരിഹരിക്കുവാൻ ഒരു നടപടിയും എടുക്കാത്തത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജനുവരി മാസത്തിലെ ആദ്യ വാരത്തിൽ നടന്ന യോഗത്തിലും നടപടി വൈകുന്നതിൽ മെമ്പർമാർ പ്രതിഷേധം അറിയിച്ചിരുന്നു.

സമീപ പഞ്ചായത്തുകളിൽ കാട്ടു പന്നി ശല്യത്തിനെതിരെ ക്രിയാത്മകമായ നടപടി സ്വീകരിക്കുമ്പോഴാണ്
പല തവണ ആവശ്യപ്പെട്ടിട്ടും,ബോർഡ് തീരുമാനം എടുത്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്.

നെൽ കൃഷി നടക്കുന്ന ഈ സമയത്ത് കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും
പൊതുജനങ്ങളുടെ സ്വത്തിനും, ജീവനും സംരക്ഷണം നൽകേണ്ട ഭരണസമിതി കാട്ടു പന്നി വിഷയത്തിൽ എടുക്കുന്ന അനാസ്ഥ ലജ്ജകാരമെന്നും പ്രതിഷേധം ഉയർത്തിയ മെമ്പർമാർ പറഞ്ഞു.

കാട്ടു പന്നി വിഷയത്തിൽ ഓർഡർ ഇടുവാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനാണ് അധികാരം എന്നിരിക്കെ സെക്രട്ടറിയുടെ മേലിൽ പഴി ചാരി രക്ഷപെടുവാൻ ശ്രമിക്കുന്ന പ്രസിഡന്റിന്റെ നിലപാട് പൊതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇത്തരം അനാസ്ഥ തുടർന്നാൽ വലിയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും മെമ്പർമാർ അറിയിച്ചു.പ്രതിഷേധം കാരണം ബോർഡ് യോഗം തടസ്സപെടുകയും തുടർന്ന് കാട്ടു പന്നികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങിവെക്കാം എന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.മെമ്പർമാർമാരായ അഷ്‌റഫ്‌ കാട്ടിൽ,മുസ്തഫ ചാലു പറമ്പിൽ,റഈസ അനീസ്, വി കെ എം നൗഷാദ്, സാദിഖ് നെച്ചിക്കൽ,ഫയാസ്കെ, രാഗി രമേശ്‌,ശാന്തിനി രവീന്ദ്രൻ,എന്നിവർ പങ്കെടുത്തു.

Related Posts

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ
UPDATES

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

July 23, 2026
35
ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
UPDATES

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 23, 2026
61
എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

July 23, 2026
390
കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു
UPDATES

കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

July 23, 2026
42
എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും
UPDATES

എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും

July 23, 2026
79
കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി
UPDATES

കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി

July 23, 2026
33
Next Post
കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ

കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ

Recent News

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
0
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

July 23, 2026
0
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
47
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
158
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025