ചങ്ങരംകുളം:കോക്കൂരില്‍ ജോലിക്ക് വന്ന കാഞ്ഞിരത്താണി സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.കാഞ്ഞിരത്താണി സ്വദേശി 76 വയസുള്ള കാലടിത്തറ കുമാരന്‍ ആണ് മരിച്ചത്.കോക്കൂരില്‍ ആശാരിപ്പണിക്ക് എത്തിയ കുമാരന്‍ കുഴഞ്ഞ് വീഴുകയായിരുന്നു.നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ യശോദ.മക്കള്‍.സുധീഷ്,സുബിത.മരുമക്കള്‍.സജിത്ത് കുമാര്‍,കൃപ.മൃതദേഹം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് പൊന്നാനി പൊതുസ്മശാനത്തില്‍ സംസ്കരിക്കും