മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രോത്സവത്തിന് വടക്കമുറി, കാഞ്ഞിയൂർ, പിടാവന്നൂർ ദേശക്കാർ പതിറ്റാണ്ടുകളായി നടത്തിവരുന്ന വെടിക്കെട്ടിന് ഈ വർഷം പോലീസ് റിപ്പോർട്ടിലെ നിസ്സാര കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിന്റെ നെറികേടിനെതിരെ ബിജെപി പ്രതിഷേധിച്ചു ഒരു നാടിൻ്റെ സമാജോത്സവമായ കണ്ണേങ്കാവ് പൂരത്തിന് പതിറ്റാണ്ടുകളായി നിലനിർത്തി പോരുന്ന വെടിക്കെട്ട് ആചാരത്തെയാണ് നിസ്സാര കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇല്ലാതാക്കിയത്.. എംഎൽഎയും എംപിയും മറ്റ് ജനപ്രതിനിധികളും ഈ വിഷയത്തിൽ മൗനം നടിച്ചു എന്നുള്ളതാണ് ഖേദകരം
50 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ പാടത്ത് നൂറിൽ 90 മീറ്ററിൽ അധികം ദൂരപരിധി വച്ചുകൊണ്ട് പാടത്തിന് ചുറ്റും ബാരികേടുകൾ നിർമ്മിച്ചിട്ടും, ലക്ഷക്കണക്കിന് ആളുകൾക്ക് ദൂരെ നിന്ന് വെടിക്കെട്ട് കാണുവാൻ സൗകര്യമുണ്ടായിട്ടും, പോലീസിനും, ഫയർഫോഴ്സിനും, ആംബുലൻസുകൾക്കും, ഓടിവരാൻ ഇവിടേക്ക് 6 ഗ്രാമീണ റോഡുകൾ ഉണ്ടായിട്ടും ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം നിറഞ്ഞുനിൽക്കുന്ന ക്ഷേത്രക്കുളം ഉണ്ടായിട്ടും നിസ്സാരമായ നിബന്ധനകളുടെ പേരിലാണ് ഈ വർഷത്തെ വെടിക്കെട്ട് നടക്കാതെ പോയത് ലക്ഷക്കണക്കിന് ഉത്സവപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പും, പ്രതീക്ഷയും മൂന്നു ദേശങ്ങളുടെ വെടിക്കെട്ട് വഴിപാടും പ്രാർത്ഥനയുമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ നിസ്സാരകാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വെല്ലുവിളിയുടെ പേരിൽ നടക്കാതെ പോയത്..
എംഎൽഎയും എംപിയും ജില്ലാ ഭരണകൂടവും ഈ വിഷയത്തിൽ ഉത്സവ പ്രേമികൾക്കും ഭക്തർക്കും ഒപ്പം നിൽക്കാത്തതിൽ ബിജെപി മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനാർദ്ദനൻ പട്ടേരി അനീഷ് മൂക്കുതല വിനയൻ വാഴുള്ളി
എകെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു









