ഇ-സ്റ്റാമ്പിംങിലെ അനിശ്ചിതത്വം അവസാനിച്ചില്ല, മുദ്രപത്രം കിട്ടാതെ ജനം നെട്ടോട്ടത്തിൽ. അടിക്കടിയുണ്ടാവുന്ന സോഫ്റ്റ് വെയർ അപ്ഡേറ്റുകളും നെറ്റ് വർക്കിൻ്റെ ലഭ്യതക്കുറവും പ്രതിസന്ധിയിലാകുമ്പോൾ മുദ്രപത്രത്തിന് ട്രഷറിയിലേക്കോടുകയാണ് ജനം. എന്നാൽ ഇവിടെയുള്ളതാകട്ടെ 500ൻ്റെയും 1000 രൂപയുടെയും മുദ്രപത്രങ്ങൾ മാത്രം. 50, 100 രൂപയുടെ മുദ്രപത്രത്തിനാണ് കടുത്ത ക്ഷാമം നേരിടുന്നത് ഇതുമൂലം 500ൻ്റെയും 1000 ത്തിൻ്റെയും മുദ്രപത്രങ്ങൾ വാങ്ങി ചെറിയ ആവശ്യത്തിന് വലിയ തുക നഷ്ടമാക്കേണ്ട സ്ഥിതിയാണ്. 2025 മാർച്ച് 31 വരെ ട്രഷറികളിലും വെണ്ടർമാരുടെ കൈയിലുമുള്ള പഴയ മുദ്രപത്രങ്ങൾ വിൽക്കാമെന്ന സർക്കാർ ഉത്തരവുള്ളതാണ് ഏക ആശ്വാസം.