• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ജോലിക്ക് ഹാജരാകാഞ്ഞ 1194 ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ നോട്ടീസ് നൽകി

ckmnews by ckmnews
January 15, 2025
in Highlights, Kerala
A A
ജോലിക്ക് ഹാജരാകാഞ്ഞ 1194 ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ നോട്ടീസ് നൽകി
0
SHARES
164
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. ഡോക്ടർമാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടിൽ നിന്നും കണക്കെടുക്കുവാൻ കഴിഞ്ഞ മേയിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചിരുന്നു. വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ ആശുപത്രി സൂപ്രണ്ടുമാർക്കെതിരേയും നടപടി ഉണ്ടാകുമെന്ന താക്കീതോടെയാണ് കണക്കുകൾ പുറത്തെത്തിയത്.

ആരോഗ്യ ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആശുപത്രികൾ വരെയുള്ള സ്‌ഥാപനങ്ങളിലെ 859 ഡോക്ട‌ർമാരാണ് പിരിച്ചുവിടൽ പട്ടികയിലുള്ളത്. ഈ ആശുപത്രികളിലെ 252 നഴ്സുമാരെയും പിരിച്ചുവിടാൻ നീക്കം. കൂടാതെ ലാബ് ടെക്നീഷ്യൻസ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, റേഡിയോഗ്രാഫർ ഉൾപ്പെടെ 300 ലേറെ ജീവനക്കാരും പുറത്താക്കൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിൽ നിയമനം നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ (ഡിഎംഇ) 335 ഡോക്ടർമാർക്കെതിരെയാണ് നടപടി. ഇതിൽ 251 പേർക്ക് നോട്ടിസ് നൽകി.

ഡിഎച്ച്എസിന് കീഴിൽ ആകെ 6000 ഡോക്ടർമാരും ഡിഎംഇയിൽ ആകെ 2500 ഡോക്ടർമാരുമാണുള്ളത്. അതേസമയം പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നൽകിത്തുടങ്ങിയെങ്കിലും പലരും കൈപ്പറ്റുന്നില്ല. ഈ സാഹചര്യത്തിൽ നോട്ടീസ് വീടിനു മുന്നിൽ പതിക്കുമെന്ന് റിപ്പോർട്ട്. അതേസമയം നോട്ടിസ് ലഭിച്ച 72 പേർ തിരികെ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Related Posts

പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി
Kerala

പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

November 23, 2026
26
ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു
Crime

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

November 23, 2026
119
കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു
Kerala

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

November 23, 2026
13
ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ
Kerala

ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

November 23, 2026
194
കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

November 23, 2026
99
കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ
Crime

കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ

November 23, 2026
58
Next Post
മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Recent News

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

November 23, 2026
3
ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

November 23, 2026
16
എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന്  ഓവറോൾ കിരീടം

എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന് ഓവറോൾ കിരീടം

November 23, 2026
33
‘ഇളയ പുരട്ചി തലൈവി’; നടി തൃഷയുടെ പേരില്‍ തമിഴ്നാട്ടില്‍ സംഘടന

‘ഇളയ പുരട്ചി തലൈവി’; നടി തൃഷയുടെ പേരില്‍ തമിഴ്നാട്ടില്‍ സംഘടന

November 23, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025