• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു, മരണം മൂന്നായി

ckmnews by ckmnews
January 14, 2025
in Highlights, Kerala
A A
പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു, മരണം മൂന്നായി
0
SHARES
775
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിനാണ് (16) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു എറിൻ. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ് (16),​പട്ടിക്കാട് ചുങ്കത്ത് വീട്ടിൽ അലീന (16) എന്നിവർ നേരത്തെ മരിച്ചിരുന്നു.നാലുപേരാണ് അപകടത്തിൽപ്പെട്ടത്. പീച്ചി സ്വദേശിനി നിമ (13)​ ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ​ തുടരുയാണ്. നിമ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അപകടത്തിൽപ്പെട്ട കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലയേഴ്സ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ്.

പീച്ചി ഡാമിന്റെ ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് 13-ാം തീയതി ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടമുണ്ടായത്. ചെരിഞ്ഞുനിൽക്കുന്ന പാറയിൽ നിന്ന് കാൽവഴുതി ആദ്യം രണ്ടുപേർ വീഴുകയും അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റ് രണ്ടുപേർ കൂടി പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള പീച്ചി ഡാം റിസർവോയറിന്റെ ആഴമുള്ള ഭാഗത്തേക്ക് വീഴുകയുമായിരുന്നു.

നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തിൽപെട്ട മൂന്നുപേർ. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്തത്. പുറത്തെടുത്ത സമയം മൂന്നുപേർ അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു. ഹിമയുടെ വീട്ടിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു മൂവരും.

Related Posts

വാൽപ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം, വളവിൽ ജാഗ്രതക്കുറവുണ്ടായേക്കാം; അന്വേഷണ റിപ്പോർട്ട്
Kerala

വാൽപ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം, വളവിൽ ജാഗ്രതക്കുറവുണ്ടായേക്കാം; അന്വേഷണ റിപ്പോർട്ട്

April 20, 2026
7
കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു
Kerala

കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു

April 20, 2026
41
നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍
Kerala

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

April 20, 2026
103
‘വീടിൻറെ ലീക്ക് പരിശോധിച്ചിരുന്നു, താപനിലയുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രാക്കാണ്; കൂലിപ്പണിക്കാരൻ രാജൻ പരാമർശത്തിൽ അഭിമാനം’; കെ രാജൻ
Kerala

‘വീടിൻറെ ലീക്ക് പരിശോധിച്ചിരുന്നു, താപനിലയുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രാക്കാണ്; കൂലിപ്പണിക്കാരൻ രാജൻ പരാമർശത്തിൽ അഭിമാനം’; കെ രാജൻ

April 20, 2026
12
വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി
Kerala

വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

April 20, 2026
75
പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്
Kerala

പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്

April 20, 2026
4
Next Post
സമാധിയിരുത്തൽ വിവാദം: കല്ലറ ഇന്ന് പൊളിക്കില്ല; അനിശ്ചിതത്വം തുടരുന്നു

സമാധിയിരുത്തൽ വിവാദം: കല്ലറ ഇന്ന് പൊളിക്കില്ല; അനിശ്ചിതത്വം തുടരുന്നു

Recent News

വാൽപ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം, വളവിൽ ജാഗ്രതക്കുറവുണ്ടായേക്കാം; അന്വേഷണ റിപ്പോർട്ട്

വാൽപ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം, വളവിൽ ജാഗ്രതക്കുറവുണ്ടായേക്കാം; അന്വേഷണ റിപ്പോർട്ട്

April 20, 2026
7
കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു

കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു

April 20, 2026
41
നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

April 20, 2026
103
‘വീടിൻറെ ലീക്ക് പരിശോധിച്ചിരുന്നു, താപനിലയുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രാക്കാണ്; കൂലിപ്പണിക്കാരൻ രാജൻ പരാമർശത്തിൽ അഭിമാനം’; കെ രാജൻ

‘വീടിൻറെ ലീക്ക് പരിശോധിച്ചിരുന്നു, താപനിലയുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രാക്കാണ്; കൂലിപ്പണിക്കാരൻ രാജൻ പരാമർശത്തിൽ അഭിമാനം’; കെ രാജൻ

April 20, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025