പതിനാലാമത് ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. ശബരിമലയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവനില്‍ നിന്നുമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഈ അംഗീകാരം തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഹരിവരാസന പുരസ്‌കാരം സ്വീകരിച്ചുകൊണ്ടാണ് ഈ ഗാനം കൈതപ്പുറം ദാമോദരന്‍ നമ്പൂതിരി ആലപിച്ചത്. മകന്റെ സഹായത്തോടെ പി ജയചന്ദ്രന്‍ ആലപിച്ച മറ്റൊരു അയ്യപ്പഭക്തിഗാനവും പാടി.അര്‍ഹമായ കരങ്ങളിലാണ് ഹരിവരാസന പുരസ്‌കാരം ഇക്കുറി ഏല്‍പ്പിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പൂജാരിയായിരുന്നപ്പോള്‍ താന്‍ നടത്തിയ സാമൂഹിക ഇടപെടലുകളാണ് തന്നെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് മറുപടി പ്രസംഗത്തില്‍ കൈതപ്രം പ്രതികരിച്ചു.റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു മുഖ്യാതിഥിയായി, കെ.ജനീഷ് കുമാര്‍ എംഎല്‍എ,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മറ്റ് അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു