ചങ്ങരംകുളം:നരണിപ്പുഴ സ്വദേശിയെ വീടിന് മുകളിലെ ടെര്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നരണിപ്പുഴ സ്വദേശി നാലകത്ത് കുഞ്ഞാലിയുടെ മകന്‍ 45 വയസുള്ള സലീം ആണ് മരിച്ചത്.ചൊവ്വാഴ്ച കാലത്ത് പത്ത് മണിയോടെയാണ് സംഭവം.ടെര്‍സിന് മുകളില്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ട സലീമിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവ സമയത്ത് ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നില്ല.മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.ഫാത്തിമ്മ യാണ് മാതാവ്.ഫൗസിയ ഭര്യയും സഫ്ന,ഫാത്തിമ,അദ്നാന്‍ എന്നിവര്‍ മക്കളുമാണ്