കടവല്ലൂർ പഞ്ചായത്തിലെ ഇന്ദിരാജി വടക്കുമുറി ജലജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകൾ റീ ടാർ നടത്തുന്നതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. റോഡിന് മീതെയുള്ള മണ്ണും,മാലിന്യങ്ങളും നീക്കം ചെയ്യാതെ അതിനു മുകളിൽ ടാറിങ് നടത്തുന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസുകാരുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധം തീർത്ത് ടാറിങ് നിർത്തി വെപ്പിച്ചത്.പ്രതിഷേധത്തെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു അപാകതകൾ പരിഹരിച്ച് ടാറിങ് തുടങ്ങാമെന്ന് ഉറപ്പുനൽകി.പ്രതിഷേധത്തിന് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് അബു പുത്തൻകുളം, ബ്ലോക്ക് സെക്രട്ടറി ശിവരാമൻ കോൺഗ്രസ് നേതാക്കളായ മുഹമ്മദാലി അറക്കൽ പി കെ മുഹമ്മദ് , ഷാജി കൊരട്ടിക്കര, മല്ലിക ശങ്കരൻകുട്ടി,സുബ്രഹ്മണ്യൻ, രാമകൃഷ്ണൻ, സൈനുദ്ദീൻ കടവല്ലൂർ, സിറാജ്, ഷണ്മുഖൻ എന്നിവർ നേതൃത്വം നൽകി.