ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല അനശ്വര ഗായകൻ പി ജയചന്ദ്രനെ സമുചിതമായി അനുസ്മരിച്ചു.ഗായകനും പെരുമ്പടപ്പ് ബ്ലോക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായ ടി രാമദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.സോമൻ ചെമ്പ്രേത്ത് പി ജയചന്ദ്രൻ അനുസ്മരണം നിർവ്വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.കെ വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.സി എം ബാലാമണി ടീച്ചർ കെ ബി മോഹനൻ പണിക്കർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഗാനാഞ്ജലിയിൽ ഗായകരായ കെ കെപ്രതീഷ് എൻ സതീശൻ ചിത്രാനന്ദൻ ഫൈസൽ ഡെന്നി കെ ഉദയശങ്കർ സി പി രവി എന്നിവർ ജയചന്ദ്രഗാനങ്ങൾ ആലപിച്ചു. എം ഉണ്ണികൃഷ്ണൻ നന്ദിപ്രകാശിപ്പിച്ചു.