പെരുമ്പടപ്പ്: മുൻ പ്രധാനധ്യാപകനും സാമൂഹ്യ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന സി.പി മമ്മി കുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം എ. കെ. എസ് ടി യു പൊന്നാനി സബ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ കുടുംബം നൽകുന്ന പ്രഭാത് ബുക്സിന്റെ 5000 രൂപയുടെ ലൈബ്രറി പുസ്തക എൻഡോവ്മെന്റ് എ എം എം യു പി സ്കൂൾ പെരുമ്പടപ്പിന് സമ്മാനിച്ചു.പ്രധാനധ്യാപിക ബീന ഫ്രാൻസിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി. എ പ്രസിഡണ്ട് സെമിർ പുളിയൻഞ്ഞാലിൽഅധ്യക്ഷത വഹിച്ചുജില്ലപഞ്ചായത്തംഗം .എ.കെ സുബൈർ ഉത്ഘാടനം ചെയ്തു.എ കെ എസ് ടി യു ജില്ല പ്രസിഡണ്ട് ശ്രീകാന്ത് വി.കെ പദ്ധതി വിശദികരിച്ചു.സി. പി ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി ഒ എം ജയപ്രകാശ്, സബ് ജില്ല സെക്രട്ടറി ഡിറ്റോ ഡെന്നി ടി , പ്രസിഡണ്ട് സി. പി. ലീന,സ്റ്റാഫ് സെക്രട്ടറി റസീന ഡിമഫീന. വി.എം.എന്നിവർ ആശംസകൾ നേർന്നു.എം ഷിബിൽ ഷെറീഫ് നന്ദി പറഞ്ഞു