സംസ്ഥാനത്തെ എല്ലാ സലൂണുകളിലും ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും സൃഷ്ടിക്കപ്പെടുന്ന മുടി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. അംഗീകൃത ഏജൻസികൾക്ക് മുടിമാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കിയാൽ മാത്രമേ അടുത്ത സാമ്പത്തികവർഷം മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഉൾപ്പെടെ സലൂൺ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകൂ എന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ പ്രതിനിധികളുമായി മന്ത്രി വിശദമായി ചർച്ച ചെയ്തു. എല്ലാ ഷോപ്പുകളും സർക്കാർ അംഗീകരിച്ച ഏജൻസികൾക്ക് മാത്രമേ മാലിന്യം
കൈമാറുകയുള്ളൂവെന്ന് സംഘടനകൾ ഉറപ്പു നൽകി.