• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 9, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Highlights

ഹണി ഉൾപ്പെടെ സ്ത്രീകൾ ശരീരത്തിൻ്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്നത് നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വറാണോ?: നടി ശ്രിയ രമേഷ്

ckmnews by ckmnews
January 10, 2025
in Highlights, Kerala
A A
ഹണി ഉൾപ്പെടെ സ്ത്രീകൾ ശരീരത്തിൻ്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്നത് നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വറാണോ?: നടി ശ്രിയ രമേഷ്
0
SHARES
195
VIEWS
Share on WhatsappShare on Facebook

വസ്ത്രധാരണത്തെ വിമർശിച്ച രാഹുൽ ഈശ്വറിനെതിരെ നടി ശ്രിയ രമേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിനെതിരെ വിമർശനം കടുപ്പിച്ചത്. ഹണി ഉൾപ്പെടെ സ്ത്രീകൾ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വരാണോ? പെൺ ഉടലിൻ്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശിൽപ്പങ്ങളിലും ധാരാളം കേൾക്കുവാനും കാണുവാനും സാധിക്കും.അതൊക്കെ റദ്ദു ചെയ്യണം എന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെടുമോ എന്നും ശ്രീയ ചോദിക്കുന്നു. സിനിമയിൽ റേപ്പ് സീനിലോ ഇൻ്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാൽ ആ നടിയെ പൊതു സമൂഹത്തിൽ ആർക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തിൽ പറഞ്ഞു വെക്കുന്നത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്. വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാൾക്ക് അറിയില്ലെ? എന്നും ശ്രിയ ചോദിക്കുന്നു.ശ്രീയ രമേശ് ഫേസ്ബുക്കിൽ കുറിച്ചത്പെൺ ഉടലിൻ്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശിൽപ്പങ്ങളിലും ധാരാളം കേൾക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദു ചെയ്യണം എന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെടുമോ?ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയിൽ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും ഉള്ള ശിൽപ്പങ്ങൾ തകർക്കുവാൻ ഇയാൾ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങൾക്ക് മുമ്പിലെ സാലഭഞ്ചികകൾക്ക് മാക്സി ഇടീക്കുമോ?ഹണി ഉൾപ്പെടെ സ്ത്രീകൾ തൻ്റെ ശരീരത്തിൻ്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാൾക്ക് അറിയില്ലെ?മനസ്സിലാക്കേണ്ട ഒരു കാര്യം ആണും പെണ്ണും തമ്മിൽ സൗഹൃദമോ പ്രൊഫഷണൽ ബന്ധമോ ഉണ്ടാവുക സ്വാഭാവികമാണ്. എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയൻ്റിൽ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാൽ അതിനെതിരെ പ്രതികരിയ്ക്കുവാനും ആവശ്യമെങ്കിൽ പരാതി നൽകുവാനും സ്ത്രീക്ക് അവകാശമുണ്ട്.ഹണിയും അതേ ചെയ്തുള്ളൂ.അതിന് അവരുടെ വസ്ത്രധാരണം മുതൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ വരെ എടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമർശനങ്ങളുമായി ചാനലുകൾ തോറും കയറി ഇറങ്ങി പ്രതികരിയ്ക്കുവാൻ നടക്കുന്നു.കുറ്റാരോപിതനേക്കാൾ സ്ത്രീവിരുദ്ധതയായാണ് അതിൽ പലതും എന്നാണ് എനിക്ക് ഫീൽ ചെയ്തത്. സിനിമയിൽ റേപ്പ് സീനിലോ ഇൻ്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാൽ ആ നടിയെ പൊതു സമൂഹത്തിൽ ആർക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തിൽ പറഞ്ഞു വെക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്.അത്തരക്കാരെ ചർച്ചയിൽ നിന്ന് അവതാരകർ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാൻ ഉള്ളത്.മാധ്യമ ചർച്ചകൾ നയിക്കുന്നവരോട് ഒന്നു പറഞ്ഞു കൊള്ളട്ടെ, അന്തിചർച്ചകളിൽ രാഷ്ട്രീയക്കാരുടെ പോർവിളികളും വർഗ്ഗീയത പറച്ചിലും അസഹനീയമാണ് അത് സമൂഹത്തെ വിഷലിപ്തമാക്കുന്നുണ്ട്, അതിൻ്റെ കൂടെ സ്ത്രീ വിരുദ്ധത പറയുവാൻ കൂടെ അവസരം ഒരു ക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ആഭാസത്തരം പറയുവാൻ അവസരം നൽകരുത്.ശ്രീയാ രമേഷ്

Related Posts

കോഴിക്കോട് പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്
Crime

കോഴിക്കോട് പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

August 8, 2025
“ദേശീയപാത 66 ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി തീര്‍ക്കണം”; മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala

“ദേശീയപാത 66 ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി തീര്‍ക്കണം”; മന്ത്രി പി എ മുഹമ്മദ് റിയാസ്

August 8, 2025
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ ഘടകമായി മാറി: എം എ ബേബി
Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ ഘടകമായി മാറി: എം എ ബേബി

August 8, 2025
പി ടി ഫൈവ് സുരക്ഷിതന്‍; ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി
Kerala

പി ടി ഫൈവ് സുരക്ഷിതന്‍; ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി

August 8, 2025
സംസ്ഥാനത്തെ കാലാവധി കഴിഞ്ഞ വണ്ടികൾ പൊളിക്കാനുള്ള ഔദ്യോഗിക കരാർ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്
Kerala

സംസ്ഥാനത്തെ കാലാവധി കഴിഞ്ഞ വണ്ടികൾ പൊളിക്കാനുള്ള ഔദ്യോഗിക കരാർ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്

August 8, 2025
കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ
Kerala

കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ

August 8, 2025
Next Post
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, ഇനി ഫുൾ മാർക്കില്ല, പരീക്ഷയും മാറും: ഒന്ന് മുതൽ പത്ത് വരെ അടിമുടി മാറ്റം

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, ഇനി ഫുൾ മാർക്കില്ല, പരീക്ഷയും മാറും: ഒന്ന് മുതൽ പത്ത് വരെ അടിമുടി മാറ്റം

Recent News

കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റ് ഡയാലിസ് സെന്ററിന് നൽകാൻ ഫണ്ട് സമാഹരണം നടത്തി

കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റ് ഡയാലിസ് സെന്ററിന് നൽകാൻ ഫണ്ട് സമാഹരണം നടത്തി

August 9, 2025
അസ്സബാഹ്ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആഡ് ഓൺ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി

അസ്സബാഹ്ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആഡ് ഓൺ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി

August 9, 2025
ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്ന നവാഗതരുമായി സംവാദം നടത്തി

ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്ന നവാഗതരുമായി സംവാദം നടത്തി

August 9, 2025
ചെറവല്ലൂര്‍ മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പൊതുശല്ല്യമാകുന്നു’പ്രദേശത്ത് ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി

ചെറവല്ലൂര്‍ മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പൊതുശല്ല്യമാകുന്നു’പ്രദേശത്ത് ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി

August 9, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025