• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, ഇനി ഫുൾ മാർക്കില്ല, പരീക്ഷയും മാറും: ഒന്ന് മുതൽ പത്ത് വരെ അടിമുടി മാറ്റം

ckmnews by ckmnews
January 10, 2025
in Kerala
A A
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, ഇനി ഫുൾ മാർക്കില്ല, പരീക്ഷയും മാറും: ഒന്ന് മുതൽ പത്ത് വരെ അടിമുടി മാറ്റം
0
SHARES
831
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സ്കൂൾ പരീക്ഷയും നിരന്തര മൂല്യനിർണയവും പരിഷ്‌കരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതനുസരിച്ച് ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളിലെ പരീക്ഷാ രീതി മാറും. ദേശീയ പ്രവേശനപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പിന്തള്ളപ്പെടുന്ന സാഹചര്യമാണ് തിരുത്തലിന് പ്രേരണ.പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാനശേഷികൾ സ്കൂൾ തലത്തിൽ ആ‍ർജ്ജിക്കാത്തതും പരീക്ഷാരീതിയുടെ നിലവാരം ഉയരാത്തതുമാണ് പ്രശ്നമെന്ന വിലയിരുത്തലിലാണ് പൊളിച്ചെഴുത്ത്. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാവുന്ന അടുത്ത അദ്ധ്യയനവർഷം മുതൽ പരീക്ഷാ രീതി മാറും.പരീക്ഷയെന്നാൽ കുട്ടിയുടെ ഓർമ്മശക്തി പരീക്ഷിക്കലല്ലെന്ന നിരീക്ഷണമാണ് മാറ്റത്തിന്റെ അടിസ്ഥാനം. കുട്ടിയുടെ വിശകലന ശേഷി,​ അപഗ്രഥനം എന്നിവയിലുള്ള കഴിവ് വികസിപ്പിക്കുന്ന തരത്തിലാവും ചോദ്യപേപ്പർ. ഓർത്തെടുത്തെടുത്ത് എഴുതുന്നതിനേക്കാൾ ചിന്തിച്ച് എഴുതേണ്ടി വരും.പരിഷ്കരിച്ച ചോദ്യങ്ങൾ ഏപ്രിൽ അവസാനത്തോടെ എസ്.സി.ഇ.ആർ.ടിയുടെ സൈറ്രിൽ അപ്‌ലോഡ് ചെയ്യും. പുതിയ ചോദ്യരീതി കുട്ടികളെ പരിചയപ്പെടുത്താനാണിത്. ഏപ്രിൽ- മേയ് മാസങ്ങളിൽ അദ്ധ്യാപകർക്ക് പരിശീലനം നൽകും.ഓണം,​ ക്രിസ്‌മസ് ,​ വാർഷിക പരീക്ഷകളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പഠന പിന്തുണ നൽകി വീണ്ടും പരീക്ഷയെഴുതിക്കും. വാർഷിക പരീക്ഷയിൽ പിന്നിലാകുന്ന കുട്ടികൾക്കായി വേനലവധിക്ക് വീണ്ടും പരീക്ഷ നടത്തും. കുട്ടികൾ തോൽക്കുന്ന അവസ്ഥ ഒഴിവാക്കും.നിരന്തര മൂല്യനിർണയത്തിന് ഇനി ഫുൾ മാർക്കില്ലഅസൈൻമെന്റ്, സെമിനാറുകൾ, പ്രോജക്ട് എന്നിവ ഉൾപ്പെടുന്ന നിരന്തര മൂല്യനിർണയത്തിന്,. റിസൾട്ട് വർദ്ധിപ്പിക്കുന്നതിനായി 90 ശതമാനം സ്കൂളുകളും മുഴുവൻ മാർക്കും നൽകുന്നുണ്ട്. ഇനി ഈ രീതിക്ക് മാറ്റം വരും. അർഹതയും നിലവാരവും നോക്കി മാത്രമേ മാർക്കിടാനാകൂ. നിരന്തരമൂല്യനിർണയം മോണിറ്റർ ചെയ്യാൻ സമിതിയെ നിയോഗിക്കും. സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാതലത്തിൽ ഡിഡിമാർ,​ ബി.ആർ.സി തലത്തിൽ എ.ഇ.ഒമാർ എന്നിവർ നേതൃത്വം വഹിക്കും.നിരന്തരമൂല്യനിർണയം കുറ്റമറ്റതാക്കാൻ അദ്ധ്യാപകർക്ക് പരിശീലനവും നൽകും.

Related Posts

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം
Kerala

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

October 28, 2025
52
തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ
Kerala

തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

October 28, 2025
203
‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

October 28, 2025
94
ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു
Kerala

ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു

October 28, 2025
143
ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് എം ലീലാവതി; സമ്മാനത്തിന്റെ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
Kerala

ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് എം ലീലാവതി; സമ്മാനത്തിന്റെ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

October 28, 2025
31
ക്ഷേത്രക്കുളത്തിൽ യുവാവിനെ  മരിച്ചനിലയിൽ കണ്ടെത്തി
Kerala

ക്ഷേത്രക്കുളത്തിൽ യുവാവിനെ  മരിച്ചനിലയിൽ കണ്ടെത്തി

October 28, 2025
263
Next Post
പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടിയിലായ പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് കണ്ടെടുത്തത് 2.05 കിലോ കഞ്ചാവ്

പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടിയിലായ പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് കണ്ടെടുത്തത് 2.05 കിലോ കഞ്ചാവ്

Recent News

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

October 28, 2025
52
തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

October 28, 2025
203
‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

October 28, 2025
94
യൂത്ത് ലീഗ് ‘ജനബോധന’കപ്പൂർ പഞ്ചായത്ത് വാഹന പ്രചരണ ജാഥ കുമരനല്ലൂരില്‍ സമാപിച്ചു

യൂത്ത് ലീഗ് ‘ജനബോധന’കപ്പൂർ പഞ്ചായത്ത് വാഹന പ്രചരണ ജാഥ കുമരനല്ലൂരില്‍ സമാപിച്ചു

October 28, 2025
90
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025