എറണാകുളം പറവൂരിൽ സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. രണ്ട് പേരുടെ നിലഗുരുതരം. ഗുരുവായൂരിൽ നിന്ന് വൈറ്റിലയ്ക്ക് വരികയായിരുന്ന ആയിഷയെന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വള്ളുവള്ളിയിൽ വെച്ചായിരുന്നു അപകടം. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 24 പേർ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. പുറത്തെടുത്തത്.