
പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ, സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയാണ് പി സരിന്‍ പത്രിക സമര്‍പ്പിച്ചത്. ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും ഒപ്പമെത്തി.അതേസമയം വയനാട് ലോക്സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, പി സന്തോഷ് കുമാര്‍ എം പി, സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.









