ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല എം ടി വാസുദേവൻ നായരുടെ സ്മരണാർത്ഥം, എം ടി യുടെ കഥകൾ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.നോവലിസ്റ്റ് എ പി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി മുഖ്യപ്രഭാഷണം നടത്തി.ഗ്രന്ഥശാലപ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു.അഡ്വ.വി ശശികുമാർ സ്വാഗതം പറഞ്ഞു.ഇ ശാലിനി കവിത അവതരിപ്പിച്ചു.കെവി ഇസ്ഹാഖ് ചർച്ചയുടെ മോഡറേറ്ററായി.എ വത്സല ടീച്ചർ പി എൻ രാജ് ഫൈസൽ ബാവ കെ കെപ്രതീഷ് കെ വേലായുധൻ രാജൻ ആലങ്കോട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.കെ രാജ ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.











