മയക്കുമരുന്ന് മാഫിയയുടെ പിടിയിലാകുന്ന സ്കൂൾ വിദ്യാർത്ഥിനികളുടെയും യുവതികളുടെയും എണ്ണം കൂടുന്നു. ചില സ്കൂളുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാർത്ഥിനികളെയടക്കം പിടികൂടി.ഇവരെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഏൽപ്പിക്കുകയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു.മയക്കുമരുന്ന് മാഫിയ വിദ്യാർത്ഥിനികളെയും യുവതികളെയും കൂടുതലായി രംഗത്തിറക്കുകയാണെന്നാണ് ഇൻ്റലിജന്‍റ്സ് വിഭാഗത്തിന് ലഭിച്ച വിവരം. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് പുറമേ വിദ്യാർത്ഥിനികളെ കാരിയർമാരാക്കിയും വിൽപ്പനയുണ്ട്. നഗരത്തോട് പിടികൂടാനെത്തിയപ്പോൾ ഗുണ്ടാസംഘങ്ങളാണ് എതിർപ്പുമായെത്തിയത്. ഒടുവിൽ അവരെ നേരിടാൻ കഴിയാതെ പിന്മാറേണ്ടി വന്നു.