ഒമ്പതാം ക്ലാസുകാരനായ ആലപ്പുഴക്കാരൻ വരച്ച ജോണ്‍ മാർസ്റ്റണ്‍ എന്ന കഥാപാത്രത്തിന്‍റെ ചിത്രം ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച് കഥാപാത്രത്തെ അവതരിപ്പിച്ച അമേരിക്കൻ അഭിനേതാവ് റോബ് വിയഥോഫ്.ആലപ്പുഴ പഴവങ്ങാടി കാർമല്‍ ഹയർ സെക്കൻഡറി സ്ക്കൂള്‍ വിദ്യാർഥി അബ്ദുല്‍ ഹാദി ഷജീർ വരച്ച ജോണ്‍ മാർസ്റ്റണിന്‍റെ ചിത്രമാണ് റോബ് വിയഥോഫ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. വിഡിയോ ഗെയിം ആയ ‘റെഡ് ഡെഡ് റിഡംപ്ഷൻ’ സീരീസിലെ മുഖ്യകഥാപാത്രമായ ജോണ്‍ മാർസ്റ്റണിന്‍റെ ശബ്ദവും മോഷൻ ക്യാപ്ചറും നല്‍കി ഗെയിമിങ് ലോകത്ത് പ്രശസ്തനായ ആളാണ് റോബ് വിയഥോഫ്. ഇന്ത്യയിലുള്‍പ്പെടെ ലോകത്താകമാനം ആരാധകരുള്ള താരം 2001ല്‍ സിനിമ ലോകത്തേക്ക് കടന്നുവെങ്കിലും അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടം 2010ല്‍ പുറത്തിറങ്ങിയ ‘റെഡ് ഡെഡ് റിഡംപ്ഷൻ’ ആയിരുന്നു. ഈ സീരിസിലെ മുഖ്യ വേഷമണിത്ത റോബ് വിയഥോഫ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ചിത്രം ഹാദി വരച്ച് ഇദ്ദേഹത്തിന് ഇൻസ്റ്റഗ്രാമില്‍ അയച്ച് കൊടുക്കുകയായിരുന്നു.