മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായുള്ള വലിച്ചെറിയിൽ വിരുദ്ധ വാരാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേരളം ഒരുപാട് കാര്യങ്ങളിൽ ലോകത്തിന് മാതൃകയാണ്. ഏതെങ്കിലും കാര്യത്തിൽ മാതൃകയാക്കാൻ പറ്റാത്തതുണ്ടെങ്കിൽ അത് വലിച്ചെറിയിൽ ശീലമാണ്. അദ്ദേഹം പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നതിനെതിരായിട്ടാണ് ഒരാഴ്ച പ്രത്യേക ക്യാമ്പയിൽ സംഘടിപ്പിക്കുന്നത് എന്നും കേരളത്തിലെ 20000 തദ്ദേശ ജനപ്രതിനിധികൾ, എം എൽ എമാർ, മന്ത്രിമാർ എന്നിവരെല്ലാം ഈ ക്യാമ്പയിനിൻ്റെ ഭാഗമാകും. ബോധവത്ക്കരണം മാത്രമല്ല ഉദ്ദേശിക്കുന്നത് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ എന്താണ് ശിക്ഷയെന്ന് ബോധ്യപ്പെടുത്തും.