• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരിയ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി ജനുവരി 3ന്

ckmnews by ckmnews
December 28, 2024
in UPDATES
A A
പെരിയ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി ജനുവരി 3ന്
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി ജനുവരി മൂന്നിന്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പതിനാല് പ്രതികള്‍ക്കാണ് എറണാകുളം സിബിഐ കോടതി ജനുവരി മൂന്നിന് ശിക്ഷ വിധിക്കുക. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ അടക്കം പതിനാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പത്ത് പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി എ പീതാംബരന്‍, രണ്ടാം പ്രതി സജി സി ജോര്‍ജ്, മൂന്നാം പ്രതി കെ എം സുരേഷ്, നാലാം പ്രതി കെ അനില്‍കുമാര്‍, അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ആര്‍ ശ്രീരാഗ്, ഏഴാം പ്രതി എ അശ്വിന്‍, എട്ടാം പ്രതി സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, പതിനാലാം പ്രതി കെ മണികണ്ഠന്‍, പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍, ഇരുപതാം പ്രതി കെ വി കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി, 22-ാം പ്രതി കെ വി ഭാസ്‌കരന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി കണ്ടെത്തിയത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. ഒന്‍പതാം പ്രതി മുരളി എ, പതിനൊന്നാം പ്രതി പ്രദീപ്, പന്ത്രണ്ടാം പ്രതി മണികണ്ഠന്‍ ബി, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍ എന്‍, പതിനാറാം പ്രതി മധു എ, പതിനേഴാം പ്രതി റെജി വര്‍ഗീസ്, പതിനെട്ടാം പ്രതി ഹരിപ്രസാദ്, പത്തൊന്‍പതാം പ്രതി രാജേഷ് പി, 23-ാം പ്രതി വി ഗോപകുമാര്‍, 24-ാം പ്രതി സന്ദീപ് പി വി എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കിയത്.ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഐഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിന് കൊച്ചി സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ 2024 ഡിസംബര്‍ 23നാണ് പൂര്‍ത്തിയായത്.

Related Posts

രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
UPDATES

രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
118
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 2 യുവാക്കൾ പിടിയിൽ
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 2 യുവാക്കൾ പിടിയിൽ

July 18, 2026
269
ലോകം കണ്ട മികച്ച ഓൾ റൗണ്ടർ; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു
UPDATES

ലോകം കണ്ട മികച്ച ഓൾ റൗണ്ടർ; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

July 18, 2026
21
സി എം യൂസഫ് സ്മാരക വിദ്യാഭ്യാസ എക്സലൻസ് അവാർഡ് നൽകും
UPDATES

സി എം യൂസഫ് സ്മാരക വിദ്യാഭ്യാസ എക്സലൻസ് അവാർഡ് നൽകും

July 18, 2026
35
ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
UPDATES

ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

July 18, 2026
18
ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക: ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു, കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
UPDATES

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക: ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു, കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

July 18, 2026
59
Next Post
സാഹിത്യത്തിലെ സമഗ്ര സംഭാവന; കേരള നിയമസഭയുടെ ‘നിയമസഭാ അവാർഡ്’ സാഹിത്യകാരൻ എം. മുകുന്ദന്

സാഹിത്യത്തിലെ സമഗ്ര സംഭാവന; കേരള നിയമസഭയുടെ ‘നിയമസഭാ അവാർഡ്’ സാഹിത്യകാരൻ എം. മുകുന്ദന്

Recent News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

July 18, 2026
6
ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

July 18, 2026
6
ചരിത്രം കുറിച്ച് വിക്രം വൺ: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ചരിത്രം കുറിച്ച് വിക്രം വൺ: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം

July 18, 2026
22
ഇറാൻ ആക്രമണം; കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം

ഇറാൻ ആക്രമണം; കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം

July 18, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025