• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഹിമാലയത്തിൽ പുതിയ പാമ്പുകളെ കണ്ടെത്തി; ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയുടെ പേര് നൽകി ​ഗവേഷകർ

ckmnews by ckmnews
October 23, 2024
in Kerala
A A
ഹിമാലയത്തിൽ പുതിയ പാമ്പുകളെ കണ്ടെത്തി; ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയുടെ പേര് നൽകി ​ഗവേഷകർ
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹിമാലയത്തിലെ ജീവജാലവുമായി ബന്ധപ്പെട്ട നിരവധി കണ്ടെത്തലുകൾ പുറത്തു വരാറുണ്ട്. അത്തരത്തിൽ ​ഒരു സംഘം ​ഗവേഷകർ നടത്തിയ കണ്ടെത്തലിൻ്റെ വാർത്തയാണ് പുറത്തുവരുന്നത്. ഹിമാലയത്തിൽ പുതിയ ഇനം പാമ്പുകളെ കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. ഇതിൽ ഏറ്റവും കൗതുകമായ കാര്യം ഹോളിവുഡ് നടനും നിർമ്മാതാവുമായ ലിയനാർഡോ ഡികാപ്രിയോയുടെ പേരാണ് പുതിയ ഇനം പാമ്പുകൾക്ക് നൽകിയിരിക്കുന്നത്.ഇന്ത്യയിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പാമ്പുകളെ കുറിച്ചുള്ള പഠനത്തിൽ 2020ലാണ് ഇന്ത്യ, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷക സംഘം ഈ പുതിയ ഇനം പാമ്പിനെ കണ്ടെത്തിയത്. പിന്നീട് ഇവർ ഈ പാമ്പിന് ‘ആൻഗ്യുകുലസ് ഡികാപ്രിയോയ്’ എന്ന് പേരിടുകയായിരുന്നു. ലാറ്റിൻ ഭാഷയിൽ ‘ചെറിയ പാമ്പ്’ എന്നർത്ഥം വരുന്ന ‘ആൻഗ്യുകുലസ്’ എന്ന ഇനമായാണ് ഗവേഷകർ പുതിയ സ്പീഷീസുകളെ തരംതിരിച്ചത്.ആഗോള കാലാവസ്ഥാ വ്യതിയാനം, മലിനീകരണത്തിലൂടെയുള്ള മനുഷ്യൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവും പരിസ്ഥിതി പ്രവർത്തകനുമായ ലിയോനാർഡോ ഡികാപ്രിയോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിൻ്റെ പേര് പാമ്പിന് നൽകിയിരിക്കുന്നത്. ഈ പാമ്പുകളെക്കുറിച്ചുള്ള പഠനവും അവയുടെ ഡിഎൻഎ വിശകലനവും മറ്റ് പാമ്പുകളുമായുള്ള താരതമ്യവുമാണ് പുതിയ ഇനത്തെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. പുതിയ ഇനം പാമ്പുകളുടെ പ്രത്യേകത അത് ചെറുതാണങ്കിലും ഡസൻ കണക്കിന് പല്ലുകളാണ് ഉള്ളത്. ഇവയ്ക്ക് ഏകദേശം 22 ഇഞ്ച് വരെ നീളമുണ്ടാകുമെന്നാണ് കണക്ക്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിലാണ് ഇവ ജീവിക്കുന്നത്.ഹിമാചൽ പ്രദേശിലെ ചമ്പ, കുളു തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്നതിനു പുറമെ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ, നേപ്പാളിലെ ചിത്‌വാന്‍ നാഷണൽ പാർക്ക് എന്നിവിടങ്ങളിലും പുതിയ ഇനം കണ്ടെത്തിയതായി മിസോറം സർവകലാശാലയിലെ സുവോളജി വിഭാഗം പ്രൊഫസറും അംഗവുമായ എച്ച്ടി ലാൽറെംസംഗ പറഞ്ഞു. സീഷൻ എ മിർസ, വീരേന്ദർ കെ ഭരദ്വാജ്, സൗനക് പാൽ, ഗെർനോട്ട് വോഗൽ, പാട്രിക് ഡി കാംബെൽ, ഹർഷിൽ പട്ടേൽ എന്നിവർ അടങ്ങുന്ന സംഘമാണ് ​ഗവേഷണം നടത്തിയത്.

Related Posts

ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.
Kerala

ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.

August 20, 2025
9
വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍
Kerala

വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍

August 20, 2025
7
സുരേഷ്ഗോപി സമ്മാനിച്ച പോളില്‍ റെക്കോര്‍ഡ് തിരുത്തി’യദുകൃഷ്ണന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്
Kerala

സുരേഷ്ഗോപി സമ്മാനിച്ച പോളില്‍ റെക്കോര്‍ഡ് തിരുത്തി’യദുകൃഷ്ണന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്

August 20, 2025
26
തൃശ്ശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ; ഇവരുടെ വക്കീലും അടക്കണം 5 ലക്ഷം
Kerala

തൃശ്ശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ; ഇവരുടെ വക്കീലും അടക്കണം 5 ലക്ഷം

August 20, 2025
11
റോഡ് പരിപാലനത്തിലെ വീഴ്ച; മലപ്പുറം ജില്ലയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Kerala

റോഡ് പരിപാലനത്തിലെ വീഴ്ച; മലപ്പുറം ജില്ലയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

August 20, 2025
71
വേടൻ ഒളിവിൽ തുടരുന്നു, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
Kerala

വേടൻ ഒളിവിൽ തുടരുന്നു, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

August 20, 2025
47
Next Post
പൊന്നാനി പള്ളപ്രം പാലത്തിൽ വിള്ളൽ ‘ ഭീതിയിൽ യാത്രക്കാർ.

പൊന്നാനി പള്ളപ്രം പാലത്തിൽ വിള്ളൽ ' ഭീതിയിൽ യാത്രക്കാർ.

Recent News

മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി

മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി

August 20, 2025
51
റീലുകള്‍ ഇനി ഇന്‍സ്റ്റന്റായി ഡബ് ചെയ്യാം; പുതിയ എഐ ഫീച്ചറുമായി മെറ്റ

റീലുകള്‍ ഇനി ഇന്‍സ്റ്റന്റായി ഡബ് ചെയ്യാം; പുതിയ എഐ ഫീച്ചറുമായി മെറ്റ

August 20, 2025
3
ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.

ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.

August 20, 2025
9
വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍

വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍

August 20, 2025
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025