• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇരട്ടനീതി വേണ്ട; ഉത്സവാഘോഷങ്ങളിൽ വെടിക്കെട്ടിനുള്ള മാനദണ്ഡം സർക്കാർ പരിപാടികളിലും പാലിക്കണം:ഹൈക്കോടതി

ckmnews by ckmnews
December 25, 2024
in UPDATES
A A
ഇരട്ടനീതി വേണ്ട; ഉത്സവാഘോഷങ്ങളിൽ വെടിക്കെട്ടിനുള്ള മാനദണ്ഡം സർക്കാർ പരിപാടികളിലും പാലിക്കണം:ഹൈക്കോടതി
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെടിക്കെട്ടിന്റെ കാര്യത്തിൽ ഇരട്ട നീതി വേണ്ടെന്ന് ഹൈക്കോടതി.ആരാധനാലയങ്ങളിലെ ആഘോഷങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണം. വെടിക്കെട്ടിനുള്ള അനുമതിക്ക് ചട്ടങ്ങളിൽ ഇളവ് വരുത്താൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വെടിക്കെട്ട് നടത്തുന്നതിന് ഫയർ ഡിസ്പ്ലേ അസിസ്റ്റന്റ് അല്ലെങ്കിൽ ഫയർ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കേണ്ടതുണ്ട്. ഇയാളെ നിയമിച്ചു കൊണ്ടുള്ള എക്സ്പ്ലോസീവ്സ് കൺട്രോളറുടെ സർട്ടിഫിക്കറ്റോടു കൂടി മാത്രമേ വെടിക്കെട്ടിനുള്ള അനുമതിക്ക് അപേക്ഷിക്കാൻ സാധിക്കൂ. ഈ നിബന്ധനകൾ പാലിച്ചില്ലെന്ന് കാണിച്ച് ഏതാനും ആരാധനാലയങ്ങളിലെ വെടിക്കെട്ടിന് ജില്ലാ കലക്ടർമാർ അനുമതി നിഷേധിച്ചിരുന്നു. അനുമതി നിഷേധിക്കപ്പെട്ട ആരാധനാലയങ്ങളുടെ ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ.

ഫയർ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ലെന്നും, അതിനാൽ വെടിക്കെട്ടിന് അനുമതി നൽകാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇടപെടാൻ ഹൈക്കോടതി തയാറായില്ല. വിഷയത്തിൽ പ്രായോഗിക പരിഹാരം അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. നിലവിലെ അവസ്ഥയ്ക്ക് കാരണം കേന്ദ്ര വിജ്ഞാപനമാണെന്നും, തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി. ചട്ടങ്ങൾ നിലനിൽക്കുമ്പോൾ, വെടിക്കെട്ടിനുള്ള അനുമതിക്കായി ഇളവ് നൽകാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിക്കാൻ ആവില്ലെന്ന് ജസ്റ്റിസ് എസ്.ഈശ്വരൻ വ്യക്തമാക്കി.

നിയമവും പൊതു താൽപര്യവും കണക്കിലെടുത്തുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് അഭിനന്ദനാർഹമാണെങ്കിലും, ഇക്കാര്യത്തിൽ സർക്കാരിനും പൗരനും ഇരട്ട നീതി പാടില്ലെന്ന് കോടതി നിർദേശിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാകണം. ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ മേൽനോട്ടത്തിലുള്ള ടൂറിസം പരിപാടികളിലും നിർബന്ധമാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പുതുവർഷാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോടതി നിർദേശം സർക്കാർ പരിപാടികൾക്ക് കനത്ത തിരിച്ചടിയാകും

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
431
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
12
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
17
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
54
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
133
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
68
Next Post
പുഷ്പ 2: ‘മരിച്ച സ്ത്രീയുടെ കുടുംബത്തിന് 2 കോടി നൽകും; നാളെ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച’

പുഷ്പ 2: ‘മരിച്ച സ്ത്രീയുടെ കുടുംബത്തിന് 2 കോടി നൽകും; നാളെ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച’

Recent News

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
14
പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
62
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
146
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
96
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025