• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എൻജിൻ ഓഫാക്കിയാൽ എസി ഇടുന്നത് ജനറേറ്റർ പ്രവർത്തിപ്പിച്ച്; കാരവാനിൽ ഇങ്ങനെ മരണം ആദ്യം

ckmnews by ckmnews
December 24, 2024
in UPDATES
A A
എൻജിൻ ഓഫാക്കിയാൽ എസി ഇടുന്നത് ജനറേറ്റർ പ്രവർത്തിപ്പിച്ച്; കാരവാനിൽ ഇങ്ങനെ മരണം ആദ്യം
0
SHARES
1.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദേശീയപാതയ്ക്ക് അരികിൽ രണ്ടുപേർ വാഹനത്തിൽ മരിച്ചുകിടന്നത് അറിയാതെ പോയതിന്റെ ഞെട്ടലിലാണ് വടകര കരിമ്പനപ്പാലത്തെ നാട്ടുകാർ. ചരക്കുലോറികൾ ഉൾപ്പെടെയുള്ള വലതും ചെറുതുമായ വാഹനങ്ങൾ ഇവിടെ സ്ഥിരമായി നിർത്തിയിടാറുണ്ട്. ദീർഘദൂര ഓട്ടം പോകുന്ന ഡ്രൈവർമാർ ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ഈ സ്ഥലമാണു തിരഞ്ഞെടുത്തിരുന്നത്. അതിനാൽ ഇവിടെ നിർത്തിയിടുന്ന വാഹനങ്ങളെ നാട്ടുകാർ കാര്യമായി ശ്രദ്ധിക്കാറില്ല. കാരവൻ പോലുള്ള വാഹനങ്ങൾ ഇവിടെ നിർത്തിയിടുന്ന പതിവില്ല. ഞായറാഴ്ച രാത്രി മുതൽ കാരവൻ ഇവിടെ കിടക്കുന്നുണ്ടായിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകിട്ടു മാത്രമാണു കാരവൻ നിർത്തിയിട്ടതിൽ സംശയം തോന്നിയതും തുടർന്നു നടത്തിയ പരിശോധനയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതും. കാരവന്റെ ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം പരിയാരത്ത് മനോജ് (49), കണ്ണൂർ തട്ടുമ്മൽ നെടുംചാലിൽ പരശ്ശേരിൽ ജോയൽ (26) എന്നിവരാണു മരിച്ചത്. എസിയിലെ വിഷവാതകം ശ്വസിച്ചാണു മരണമെന്ന് ഇന്നലെ രാത്രി തന്നെ സംശയം തോന്നിയിരുന്നു. ഞായറാഴ്ച രാത്രിമുതൽ കാരവൻ പാർക്ക് ലൈറ്റിട്ട് റോഡരികിൽ കിടക്കുന്നുണ്ടായിരുന്നെങ്കിലും നാട്ടുകാർ ശ്രദ്ധിച്ചില്ല. വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്ഥലമായതിനാലാണു ശ്രദ്ധിക്കാതിരുന്നത്. കണ്ണൂരിൽ വിവാഹ പാർട്ടിയെ ഇറക്കിയശേഷം മടങ്ങുകയായിരുന്നു കാരവൻ. മലപ്പുറത്തുള്ള ലോജിസ്റ്റിക് കമ്പനിയുടേതാണു വാഹനം. ഇതേ കമ്പനിക്കു തന്നെ മറ്റു സ്ഥാപനങ്ങളുമുണ്ട്. മരിച്ച ജോയൽ ലോജിസ്റ്റിക് കമ്പനിയുടെ കീഴിൽ ഐടിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നയാളാണ്. ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നതിനാൽ മനോജും ജോയലും പരിചയക്കാരായിരുന്നു. കണ്ണൂരിൽ വിവാഹ പാർട്ടിയെ ഇറക്കിയ ശേഷം കാരവൻ കാലിയായി തിരിച്ചുപോകുന്ന കാര്യം അറിഞ്ഞാണു ജോയൽ വാഹനത്തിൽ കയറിയത്. ജോയലിനും മലപ്പുറത്തേക്കാണു പോകേണ്ടിയിരുന്നത്. ഞായറാഴ്ച രാത്രി ഒന്നരയോടെ ഇവരെ കമ്പനിയിൽനിന്ന് ബന്ധപ്പെട്ടപ്പോൾ വടകരയിലാണെന്നും ഭക്ഷണം കഴിക്കുകയാണെന്നും അറിയിച്ചു. തുടർന്നു ബന്ധപ്പെടാനായില്ല. വൈകിട്ടോടെ ജിപിഎസ് വഴി പരിശോധിച്ചപ്പോൾ വാഹനം വടകരയിൽ തന്നെയാണെന്നു കണ്ടെത്തി. വാഹനത്തിന്റെ ഉടമയുടെ സുഹൃത്ത് വടകരയിലുണ്ടായിരുന്നു. ഇയാളെ ബന്ധപ്പെടുകയും വാഹനത്തിനടുത്തെത്തി പരിശോധിക്കുകയുമായിരുന്നു.

പാർക്ക് ലൈറ്റ് ഇട്ട് കാരവൻ റോഡരികിൽ കിടക്കുന്നതു തിങ്കളാഴ്ച രാവിലെ നാട്ടുകാർ കണ്ടിരുന്നു. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമായതിനാൽ കൂടുതൽ പരിശോധനയ്ക്ക് പോയില്ല. എന്നാൽ വൈകുന്നേരമായിട്ടും വാഹനം അതേ നിലയിൽ പാർക്ക് ലൈറ്റ് ഇട്ട് കിടക്കുന്നതു കണ്ടതോടെയാണ് നാട്ടുകാർ വാഹനം പരിശോധിക്കാൻ എത്തിയത്. ഇതേ സമയത്തുതന്നെ വാഹന ഉടമയുടെ സുഹൃത്തും എത്തി. ഇവർക്കാർക്കും വാഹനം തുറക്കാൻ സാധിച്ചില്ല. വാഹനം തുറക്കേണ്ട വിധം കമ്പനിയിൽനിന്ന് പറഞ്ഞുകൊടുക്കുകയായിരുന്നു. തുറന്നു നോക്കിയപ്പോഴാണ് 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ ഡോറിന്റെ സ്റ്റെപ്പിനോട് ചേർന്നും മറ്റൊരാൾ ഉള്ളിൽ കിടക്കുന്ന നിലയിലുമായിരുന്നു. ർഘനേരം വാഹനം ഓടാതെ എസി മാത്രം പ്രവര്‍ത്തിപ്പിക്കുന്നതു കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കൂട്ടുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ എസി പ്രവര്‍ത്തിക്കുമ്പോള്‍ വലിയ പ്രശ്നം ഉണ്ടാകാറില്ല. വാഹനത്തിലേക്കു ശക്തമായ വായുപ്രവാഹം ഉള്ളതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ ശക്തി കുറയും. നിര്‍ത്തിയിട്ട വാഹനത്തിൽ എസി പ്രവര്‍ത്തിപ്പിച്ചു കിടന്നുറങ്ങുമ്പോൾ വായുസഞ്ചാരം കുറവായതിനാല്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പെട്ടെന്നുതന്നെ വാഹനത്തില്‍ നിറയും. ഉറങ്ങിക്കിടക്കുമ്പോഴാണു കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിക്കുന്നതെങ്കില്‍ ആൾ മരിക്കാനുള്ള സാധ്യത കൂടു‌തലാണ്.

എന്നാൽ കാരവനുകളിൽ ഇത്തരം പ്രശ്നം കുറവാണ്. കാരവാനുകളുടെ എൻജിൻ ഓഫ് ചെയ്ത ശേഷം എസി പ്രവർത്തിപ്പിക്കുന്നതു ജനറേറ്റർ ഉപയോഗിച്ചാണെന്ന് രാമനാട്ടുകര ഭാരത് ബെൻസ് അധികൃതർ അറിയിച്ചു. അതിനാൽ കാർബൺ മോണോക്സൈഡ് നിറയാൻ സാധ്യതയില്ല. ജനറേറ്റർ വാഹനത്തിനുള്ളിലായിരിക്കും ഉണ്ടാകുന്നത്. രാത്രിയിൽ വാഹനം നിർത്തിയിട്ടശേഷം ജനറേറ്റർ വാഹനത്തിനു പുറത്തേക്കു വലിച്ചുവച്ചാണ് എസി പ്രവർത്തിപ്പിക്കുക. എന്നാൽ ജനറേറ്റർ പുറത്തേക്കു നീക്കിവയ്ക്കാതെ തന്നെ എസി പ്രവർത്തിപ്പിക്കാം. ഇങ്ങനെ ചെയ്താൽ വാഹനത്തിൽ കാർബൺ മോണോക്സൈഡ് നിറയാൻ സാധ്യതയുണ്ട്. വാഹനം ചുരുങ്ങിയ സമയത്തേക്കാണു നിർത്തിയിടുന്നതെങ്കിൽ ചിലർ ജനറേറ്റർ വാഹനത്തിനു പുറത്തേക്കു നീക്കിവയ്ക്കാറില്ലെന്നും അത് അപകട സാധ്യത വർധിപ്പിക്കുമെന്നും ഭാരത് ബെൻസ് അധികൃതർ അറിയിച്ചു.

വടകരയിൽ നിർത്തിയിട്ടിരുന്ന കാരവന്റെ ജനറേറ്റർ പുറത്തേക്കു നീക്കിവച്ചിരുന്നില്ലെന്നു പൊലീസ് അറിയിച്ചു. ജനറേറ്റർ വാഹനത്തിന് ഉള്ളിൽ തന്നെയായിരുന്നു. ജനറേറ്ററിരിക്കുന്നതിന്റെ താഴ്ഭാഗത്തായി മണ്ണിൽ ഓയിൽ ലീക്കായാതായും കണ്ടെത്തി. അതിനാലാണു ജനറേറ്ററിൽനിന്ന് കാർബൺ മോണോക്സൈഡ് വാഹനത്തിനുള്ളിൽ കയറിയിരിക്കാമെന്ന് സംശയം തോന്നിയതെന്നും പൊലീസ് അറിയിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനം തുറന്നപ്പോൾ ഒരാൾ വാഹനത്തിന്റെ ഡോറിനോട് ചേർന്നാണ് കിടന്നിരുന്നത്. കാർബൺ മോണോക്സൈഡ് നിറഞ്ഞ് ശ്വാസം കിട്ടാതെ ആയപ്പോൾ തുറക്കാനായി വാതിലിന് അടുത്തെത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. വാതിൽ തുറക്കാനാകാതെ സ്റ്റെപ്പിൽ കുഴഞ്ഞു വീഴുകയായിരുന്നിരിക്കാം. രണ്ടാമത്തെ ആൾ ഉള്ളിൽ കിടക്കുന്ന നിലയിലായിരുന്നു. കാറിൽ എസി ഓണാക്കിയിട്ട് കിടന്നുറങ്ങുമ്പോൾ വിഷവാതകം നിറഞ്ഞ് മരണം സംഭവിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തു കാരവനിൽ ഇത്തരത്തിൽ മരണം സംഭവിച്ചതായി മുൻപു റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
40
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
15
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
441
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
333
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
380
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
നടൻ ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ സിനിമയുടെ റിലീസ് തടഞ്ഞ് കോടതി

നടൻ ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി' സിനിമയുടെ റിലീസ് തടഞ്ഞ് കോടതി

Recent News

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
10
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
52
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
70
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

October 3, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025