• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

47 ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം; നിരസിച്ചത് 34 അപേക്ഷകളും

ckmnews by ckmnews
December 23, 2024
in UPDATES
A A
47 ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം; നിരസിച്ചത് 34 അപേക്ഷകളും
0
SHARES
508
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2019 മുതല്‍ 2024 വരെയുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് 47 ടിവി ചാനലുകളുടെ ലൈസന്‍സ്. കേന്ദ്ര വാര്‍ത്താവിതരണ പ്രകേഷപണ മന്ത്രാലയം 34 ചാനലുകളുടെ ലൈസന്‍സ് അപേക്ഷ നിരസിക്കുകയും ചെയ്തു. രാജ്യസഭയില്‍ സഹമന്ത്രി എല്‍ മുരുഗനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 2020-21 കാലയളവിലാണ് ഏറ്റവും അധികം ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കിയത്.അതേസമയം, 269 ചാനലുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുകയും 110 ചാനലുകളുടെ അപേക്ഷ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 18 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ബ്ലോക്ക് ചെയ്തതായും സഹമന്ത്രി ലോക്സഭയില്‍ പറഞ്ഞു. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിലാണ് നടപടി. ശിവസേന എം.പി അനില്‍ ദേശായിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തടസപ്പെടുത്താനും നിര്‍ദേശം നല്‍കാനും നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെന്നും എല്‍. മുരുഗന്‍ പറഞ്ഞു. 2021ലെ ഐ.ടി നിയമം ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 2022ല്‍ രാജ്യത്തെ 80ലധികം ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളും 23 ന്യൂസ് വെബ്സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ വിവിധ സ്ഥാപനങ്ങളുടെ ലൈസന്‍സ് താത്കാലികമായി കേന്ദ്രം റദ്ദാക്കുകയും ചെയ്തിരുന്നു. ചാനലുകള്‍ക്കും മറ്റ് മാദ്ധ്യമങ്ങള്‍ക്കും അനുമതി നല്‍കുന്ന പ്രക്രിയ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാകുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ശിവദാസന്‍ എം.പി പറഞ്ഞു. ലൈസന്‍സ് റദ്ദാക്കുമോയെന്ന ഭയത്താല്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാദ്ധ്യമങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
7
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
54
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
101
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
56
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
40
Next Post
400 രൂപ ചെലവാക്കിയാൽ 20 കോടി വരെ ലഭിക്കും,​ വില്പന അതിവേഗം

400 രൂപ ചെലവാക്കിയാൽ 20 കോടി വരെ ലഭിക്കും,​ വില്പന അതിവേഗം

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
7
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
347
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
54
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025