• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

CPM നേതാക്കള്‍ക്ക് സംഘപരിവാറിനെ ഭയം, വിജയരാഘവന്‍ സംസാരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ- വി.ഡി. സതീശൻ

ckmnews by ckmnews
December 23, 2024
in UPDATES
A A
CPM നേതാക്കള്‍ക്ക് സംഘപരിവാറിനെ ഭയം, വിജയരാഘവന്‍ സംസാരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ- വി.ഡി. സതീശൻ
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷവര്‍ഗീയപ്രീണനവുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുണ്ടായ ഉജ്ജ്വല വിജയം ന്യൂനപക്ഷതീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി പറയുന്നത്. അത് വയനാട്ടിലെ ജനങ്ങളെ മുഴുവന്‍ അപമാനിച്ചതാണെന്ന് സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഈ വര്‍ഗീയപ്രീണനനയമാണ് ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ വേണ്ടി പ്രേരണയായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റെ അജണ്ട മാറി. സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷവര്‍ഗീയപ്രീണനവുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുണ്ടായ ഉജ്ജ്വല വിജയം ന്യൂനപക്ഷതീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി പറയുന്നത്. അത് വയനാട്ടിലെ ജനങ്ങളെ മുഴുവന്‍ അപമാനിച്ചതാണ് സിപിഎം. വയനാട്ടിലെ മുഴുവന്‍ ജനവിഭാഗവും ഒരുമിച്ച് നിന്ന് കൊണ്ടാണ് ജാതിമതവ്യത്യാസമില്ലാതെ രാഷ്ട്രീയവ്യത്യാസമില്ലാതെ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വിജയിപ്പിച്ചത്. അതിന്റെ പേരില്‍ വര്‍ഗീയതയുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നത് സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ദൂരം അകലെയല്ല എന്നു കാണിക്കുന്നതിന് തുല്യമാണ്. – സതീശന്‍ പറഞ്ഞു. സംഘപരിവാര്‍ കുറേ നാളുകളായി വര്‍ഗീയസംഘര്‍ഷമുണ്ടാക്കുന്നതിനായി ശ്രമിക്കുന്നു. പാലക്കാട് ചിറ്റൂരിലെ നല്ലേപ്പള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി. വടക്കേ ഇന്ത്യയിലെ മധ്യപ്രദേശിലും ഛത്തീസ്ഗഢീലും യുപിയിലും ചെയ്യുന്ന പരിപാടി കേരളത്തിലും സംഘപരിവാര്‍ ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പിന്തുണ കൊടുക്കുന്നത് സിപിഎമ്മാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഈ വര്‍ഗീയപ്രീണനനയമാണ് ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ വേണ്ടി പ്രേരണയായി മാറിയത്. – സതീശന്‍ പറഞ്ഞു.

സിപിഎമ്മിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. പൊയ്മുഖം അഴിഞ്ഞുവീണിരിക്കുകയാണ്. സംഘപരിവാറിനെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് സിപിഎമ്മും പിണറായിയും നടത്തുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജയരാഘവന്‍ സംസാരിച്ചതും പിന്തുണച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തിയതും. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും മോശം നിലപാട് ഒരുകാലത്തും സിപിഎമ്മെടുത്തിട്ടില്ലെന്നും സംഘപരിവാറിനെ ഭയന്നാണ് സിപിഎം നേതാക്കള്‍ ജീവിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
3
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
53
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
100
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
55
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
40
Next Post
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയ്സി

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയ്സി

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
3
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
319
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
51
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025