• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗൾഫിലെ എത്ര കൊതിപ്പിക്കുന്ന ജോലി ആയാലും ചാടിക്കേറി ഒപ്പിടരുതേ, അപകടം ഒളിഞ്ഞിരിക്കുന്നുണ്ടാവാം

ckmnews by ckmnews
December 23, 2024
in UPDATES
A A
ഗൾഫിലെ എത്ര കൊതിപ്പിക്കുന്ന ജോലി ആയാലും ചാടിക്കേറി ഒപ്പിടരുതേ, അപകടം ഒളിഞ്ഞിരിക്കുന്നുണ്ടാവാം
0
SHARES
407
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുഎഇയിൽ ഒരു ജോലിക്കായി ശ്രമിക്കുന്ന ധാരാളം പേരെ നമുക്ക് സമൂഹത്തിൽ കാണാൻ സാധിക്കും. ഗൾഫിലെ സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നവരും അനേകമാണ്. എന്നാൽ സ്വപ്‌നതുല്യമായ ജോബ് ഓഫർ ലഭിച്ചാലും അതിൽ ഒപ്പ് വയ്ക്കുന്നതിന് മുൻപായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ജോലിയുടെ സ്വഭാവം, തൊഴിൽ ദാതാവും തൊഴിലാളിയും തമ്മിലെ ധാരണകൾ എന്നിവയ്ക്ക് അനുസൃതമായി യുഎഇയിൽ തൊഴിൽ കരാറുകൾ വ്യത്യാസപ്പെടുന്നു. കരാർ ഒപ്പിട്ടുകഴിഞ്ഞാൽ, ഓഫർ ലെറ്റർ നിബന്ധനകളിൽ വരുത്തുന്ന ഏതൊരു മാറ്റത്തിനും ജീവനക്കാരന്റെ സമ്മതം ആവശ്യമാണ്. കൂടാതെ നിയമപരമായ ചട്ടങ്ങൾ പാലിക്കുകയും വേണം.

യുഎഇയിലെ ഏതൊരു എമിറേറ്റിലും തൊഴിൽ ചെയ്യുന്നതിനായി ഔദ്യോഗികമായ ഒരു ജോബ് ഓ‌ഫർ ലഭിക്കണം. മാത്രമല്ല കരാറിൽ ഒപ്പിടുകയും വർക്ക് പെർമിറ്റ്, റെസിഡൻസി വിസ എന്നിവ ലഭിക്കുകയും വേണം. ജോബ് ഓഫറിൽ തൊഴിലിനെക്കുറിച്ചും യുഎഇ തൊഴിൽ നിയമങ്ങളെക്കുറിച്ചും വ്യക്തമാക്കണം. തൊഴിലിൽ പ്രവേശിക്കുന്നതിന് മുൻപായി തൊഴിൽ ദാതാവും തൊഴിലാളിയും കരാറിൽ ഒപ്പുവയ്ക്കണം. ഒപ്പിട്ടുകഴിഞ്ഞാൽ അത് നിയമപരമായി തൊഴിൽ കരാറായി മാറും. 2016ലെ തൊഴിൽ നിയമപ്രകാരം തൊഴിലാളിയുടെ സമ്മതമില്ലാതെ കരാറിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. കരാർ നിയമപരമായി മാറുന്നതിനാൽ നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും.

തൊഴിലാളി ഓഫർ ലെറ്റർ വായിച്ചുവെന്നും അതിലെ നിബന്ധനകൾ മനസിലാക്കിയെന്നും ഉറപ്പ് വരുത്തേണ്ടത് തൊഴിലുടമയുടെ കരാറാണ്. ഒപ്പിടുന്നതിന് തൊഴിലാളി കരാർ മുഴുവൻ വായിച്ചുമനസിലാക്കിയിട്ടില്ലെന്ന് തെളിഞ്ഞാൽ ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറാറ്റിസേഷൻ വകുപ്പിൽ (മൊഹ്‌റെ) തെറ്റായ വിവരങ്ങൾ നൽകിയതിന് തൊഴിൽ ദാതാവിന് 20,000 ദിർഹം വരെ പിഴ ലഭിക്കാം.

യുഎഇയിലുള്ള തൊഴിലാളിയാണെങ്കിൽ, മൊഹ്‌റെയിൽ നിന്ന് തൊഴിലിന് പ്രാഥമിക അനുമതി ലഭിക്കുന്നതിന് മുൻപുതന്നെ തൊഴിലാളി ഓഫർ ലെറ്ററിൽ ഒപ്പിടേണ്ടതുണ്ട്. ഓഫർ ലെറ്ററിൽ ഒപ്പിട്ടുകഴിഞ്ഞാൽ, അതിന്റെ ഒരു പകർപ്പ് മൊഹ്‌റെയ്ക്ക് സമർപ്പിക്കുകയും അവരുടെ സിസ്റ്റത്തിൽ സൂക്ഷിക്കുകയും ചെയ്യും. ഈ ഓഫർ ലെറ്ററിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് തൊഴിലാളിക്ക് വർക്ക് പെർമിറ്റ് നൽകുന്നത്. റിക്രൂട്ട്‌മെന്റ് സമയത്ത് വാഗ്ദാനം ചെയ്ത തൊഴിൽ തന്നെയാണോ കരാറിൽ പറഞ്ഞിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. വിസ തരംതിരിവ് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എംപ്ളോയ്‌മെന്റ് എൻട്രി പെർമിറ്റിൽ തൊഴിലാളി യുഎഇയിലെത്തിക്കഴിഞ്ഞ് 14 ദിവസത്തിനകം ഒപ്പിട്ട കരാർ തൊഴിലുടമ മൊഹ്‌റെയിൽ സമർപ്പിക്കണം. രാജ്യത്ത് ആദ്യമേ എത്തിക്കഴിഞ്ഞെങ്കിൽ വിസ സ്റ്റാറ്റസിൽ മാറ്റമുണ്ടായി കഴിഞ്ഞയുടൻ കരാർ സമർപ്പിക്കണം.

കരാറിൽ തൊഴിൽ വേതനം. ആനുകൂല്യങ്ങൾ, ബോണസ് തുടങ്ങിയവയെക്കുറിച്ച് പരാമർശമുണ്ടോയെന്ന് പരിശോധിക്കണം. വേതനം വാർഷിക നിരക്കിലാണോ മാസത്തിലാണോ നൽകിയിരിക്കുന്നതെന്നും പരിശോധിക്കണം. യുഎഇ തൊഴിൽ നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള തൊഴിൽ സമയമാണോ കരാറിൽ പരാമർശിച്ചിട്ടുള്ളതെന്നും മനസിലാക്കണം. നിയമം അനുസരിച്ച്, സ്വകാര്യ മേഖലയിലെ സാധാരണ ജോലി സമയം പ്രതിദിനം എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ ആണ്. ചില സാമ്പത്തിക മേഖലകൾക്കോ ​​ചില വിഭാഗത്തിലുള്ള തൊഴിലാളികൾക്കോ ​​ഇത് കൂടുകയോ കുറയ്ക്കുകയോ ചെയ്യാം.

ഒന്നിൽ കൂടുതൽ തൊഴിൽ ദാതാക്കൾക്കുവേണ്ടി ജോലി ചെയ്യുകയാണെങ്കിൽ കരാറിൽ പരാമർശിക്കുന്നതിലും കൂടുതൽ സമയം ജോലി ചെയ്യേണ്ടതില്ല. ദൂരെയുള്ള സ്ഥലത്തുനിന്നാണ് തൊഴിലാളി ജോലി ചെയ്യുന്നതെങ്കിൽ തൊഴിൽ ദാതാവ് തൊഴിൽ സമയം അതിനനുസൃതമായി ക്രമീകരിക്കേണ്ടതുണ്ട്. ജോലിക്കിടെ ഒരു മണിക്കൂർ ഇടവേള നൽകേണ്ടതുണ്ട്. മാത്രമല്ല, ഒരുദിവസം അഞ്ച് മണിക്കൂറിലധികം ഇടവേളയില്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കാനും പാടില്ല. അധിക സമയം (ഓവർ ടൈം) ജോലി പ്രതിദിനം രണ്ടുമണിക്കൂറിൽ കൂടുതലാകാൻ പാടില്ല. ഓരോ അധികമണിക്കൂറിനും വേതനത്തിന്റെ 25 ശതമാനം അധികം നൽകണം. രാത്രി പത്തിനും പുലർച്ചെ നാലിനും ഇടയിലാണ് ഓവർ ടൈം എങ്കിലും വേതനത്തിന്റെ 50 ശതമാനമാണ് അധികമായി നൽകേണ്ടത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.

ഒരുവർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്ക് ശമ്പളത്തോടെ 30 ദിവസത്തെ അവധിക്ക് അർഹനാണ്. ആറുമാസത്തെ സർവീസ് പൂർത്തിയാക്കിയവർക്ക് മാസത്തിൽ രണ്ടുദിവസത്തെ ലീവ് അനുവദിക്കണം. നിയമപ്രകാരം, ജീവനക്കാരൻ തന്റെ വാർഷിക അവധി രണ്ട് വർഷത്തിൽ കൂടുതൽ ഉപയോഗിക്കുന്നതിൽ നിന്ന് തൊഴിലുടമയ്ക്ക് തടയാൻ കഴിയില്ല. തൊഴിൽ പിരിച്ചുവിടുമ്പോൾ, ഏതെങ്കിലും വാർഷിക അവധികൾ അടിസ്ഥാന ശമ്പളത്തിൽ മാത്രമേ കണക്കാക്കാൻ പാടുള്ളൂ. പാർട്ട് ടൈം തൊഴിലാളികൾക്ക് അവരുടെ തൊഴിൽ മണിക്കൂറിനെ അടിസ്ഥാനമാക്കിയായിരിക്കും അവധി അനുവദിക്കുക.

സേവന ദൈർഘ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രാറ്റുവിറ്റി പേയ്‌മെന്റുകളെക്കുറിച്ച് കരാറിൽ പരാമർശമുണ്ടോയെന്നും പരിശോധിക്കണം. കരാറിൽ വിരമിക്കൽ, പെൻഷൻ തുടങ്ങിയവയ്ക്കുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുക.

ജോലിയിൽ നിന്ന് വിരമിക്കുന്ന സമയത്തെ നോട്ടീസ് പിരീഡിനെക്കുറിച്ച് കരാറിൽ പരാമർശമുണ്ടോയെന്ന് പരിശോധിക്കണം. 30 മുതൽ 90 ദിവസം വരെയാണ് സാധാരണയായി നോട്ടീസ് പിരീഡ്.

യുഎഇയിൽ സാധാരണ ആറുമാസമാണ് പ്രൊബേഷൻ കാലാവധി. ഈ കാലാവധിക്കുശേഷം പിരിച്ചുവിടുകയാണെങ്കിൽ വ്യക്തമായ കാരണം നൽകേണ്ടതായുണ്ട്. പ്രൊബേഷൻ കാലാവധി കഴിഞ്ഞും ജോലിയിൽ തുടരുകയാണെങ്കിൽ ആ കാലാവധി സർവീസിന്റെ ഭാഗമായി കണക്കാക്കണം.

2016ലെ നിയമപ്രകാരം അറബി, ഇംഗ്ളീഷ് എന്നിവയ്ക്ക് പുറമെ മൂന്നാമതൊരു ഭാഷ കൂടി ജോബ് ഓഫറിലും കരാറിലും ഉൾപ്പെടുത്തിയിരിക്കണം. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളീസ്, സിംഹളീസ്, തമിഴ്, ഉറുദു എന്നിവയിൽ നിന്ന് തൊഴിലാളിക്ക് മൂന്നാം ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.

Related Posts

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി
UPDATES

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി

August 15, 2026
10
എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി
UPDATES

എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി

August 15, 2026
4
കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി
UPDATES

കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി

August 15, 2026
30
2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി
UPDATES

2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

August 15, 2026
5
ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം
UPDATES

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

August 15, 2026
155
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ
UPDATES

എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

August 15, 2026
32
Next Post
പ്രവാസികൾ ഉൾപ്പെടെ യുഎഇയിൽ താമസിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; വ്യാഴാഴ്‌ച വരെ കർശന ജാഗ്രത പാലിക്കണം

പ്രവാസികൾ ഉൾപ്പെടെ യുഎഇയിൽ താമസിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; വ്യാഴാഴ്‌ച വരെ കർശന ജാഗ്രത പാലിക്കണം

Recent News

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി

August 15, 2026
10
എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി

എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി

August 15, 2026
4
കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി

കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി

August 15, 2026
30
2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

August 15, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025