ചങ്ങരംകുളം:മനുഷ്യപ്പറ്റില്ലാത്ത വിദ്യാഭ്യാസം ക്രിമിനലുകളെ സൃഷ്ടിക്കുന്നത് ആശങ്കാജനകമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ അഭിപ്രായപ്പെട്ടു.പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച അവാർഡ് ദാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർട്സ്, സ്പോർട്സ്, ഗെയിംസ്, ഖുർആൻ ഫെസ്റ്റ്, ചെസ്സ് ചാമ്പ്യൻഷിപ് തുടങ്ങിയ വിവിധ സംസ്ഥാന തല മത്സരങ്ങളിലെ വിജയികളെയും വ്യത്യസ്ത മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ടീമിനെയും ഹാർവെസ്റ്റോറിയം സംഗമം അഭിനന്ദിച്ചു. പ്രസിഡണ്ട് സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.വാരിയത്ത് മുഹമ്മദലി,വി പി ഷംസുദ്ദീൻ ഹാജി, എ മുഹമ്മദുണ്ണി ഹാജി, ഹസൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി , കെ എം ഷരീഫ് ബുഖാരി,കെ പി എം ബഷീർ സഖാഫി, പി മുഹമ്മദ് സലീം, ഹബീബ് റഹ്മാൻ സഖാഫി ,അബ്ദുല്ലക്കുട്ടി നാലകത്ത് പ്രസംഗിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത കെ കെ , ഷമീറ കെ യു, സിൽജ ഗ്രേസ്, ഹസീന എം, രാജശ്രീ, ജ്യോതിലക്ഷ്മി,പ്രീത ഒ വി എന്നിവർ ഗേൾസ് വിഭാഗം അവാർഡ് ദാനത്തിന് നേതൃത്വം നൽകി.







