ചങ്ങരംകുളം:ചിയ്യാനൂർ എഎൽപി സ്കൂളിൽ അറബിക് ഭാഷാദിനം വിപുലമായി ആചരിച്ചു.ചടങ്ങില്‍ അധ്യക്ഷത വഹിച്ച പിടിഎ പ്രസിഡൻ്റ് മുഹ്സിന അറബിക് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംവദിച്ചു.പ്രധാനാധ്യാപിക ശോഭന സ്വാഗതം പറഞ്ഞ ചടങ്ങ് മുൻ ഹെഡ്മാസ്റ്റർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ബാഡ്ജുകളും വ്യക്തിഗത പതിപ്പുകളും തയ്യാറാക്കി.ക്വിസ് മത്സരം,വായനാ മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.മുന്‍ പിടിഎ പ്രസിഡൻ്റ് മൻസാദ്,പിടിഎ വൈസ് പ്രസിഡൻ്റ് ഹസീന എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. അറബിക് അധ്യാപിക സക്കീന നന്ദി രേഖപ്പെടുത്തി.







