• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം’മാര്‍ക്കോ കിടിലന്‍’മനക്കട്ടി ഇല്ലാത്തവര്‍ കാണരുത്; റിവ്യൂ

ckmnews by ckmnews
December 20, 2024
in Entertainment
A A
മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം’മാര്‍ക്കോ കിടിലന്‍’മനക്കട്ടി ഇല്ലാത്തവര്‍ കാണരുത്; റിവ്യൂ
0
SHARES
259
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളത്തിലെ ഏറ്റവും വയലന്‍റായ ചിത്രം എന്ന ലേബലിലാണ് മാര്‍ക്കോ എത്തിയത്. ഇത്തരം ഒരു ലേബലിനിനോട് നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാര്‍ക്കോ. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പുതുതലമുറ മലയാളം ആക്ഷന്‍ ചിത്രങ്ങളില്‍ പുതുമയുള്ള ഒരു നിര്‍മ്മിതിയാണ്. വയലന്‍സിന്‍റെ മുന്നറിയിപ്പ് നല്‍കിയാണ് ചിത്രം ആരംഭിക്കുന്നത് തന്നെ. സ്വര്‍ണ്ണബിസിനസ് നടത്തുന്ന ക്രൈം സിന്‍റിക്കേറ്റില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അടാട്ട് ജോര്‍ജ് എന്ന സംഘത്തിലെ പ്രധാനിയുടെ അനിയന്‍ വിക്ടര്‍ കൊല്ലപ്പെടുന്നു. അതിന് പിന്നില്‍ സിന്‍റിക്കേറ്റിലെ തന്നെ ചിലരാണ്. ഇത് അറിഞ്ഞ് ജോര്‍ജിന്‍റെ കുടുംബത്തിലെ വളര്‍ത്ത് സഹോദരനായ മാര്‍ക്കോ രംഗത്ത് എത്തുന്നു. ഇതോടെ കഥയും രംഗവും മാറുന്നു. കുടുംബത്തിന്‍റെ പ്രതികാരം മാര്‍ക്കോ തീര്‍ക്കുമോ? എതിരാളികളും മാര്‍ക്കോയും തമ്മിലുള്ള പോരിന്‍റെ പരിണാമം എന്ത് ഇതെല്ലാമാണ് കഥ തന്തുഒരു മാസ് ആക്ഷന്‍ ചിത്രത്തിന് വേണ്ട പതിവ് കഥ രീതിയിലാണ് ചിത്രം പിന്തുടരുന്നതെങ്കിലും ആദ്യം പറഞ്ഞത് പോലെ സംവിധായകന്‍ അതിലേക്ക് ചേര്‍ക്കുന്ന വയലന്‍സിന്‍റെ ചേരുവ ശരിക്കും ഏല്‍ക്കുന്നുണ്ട്. എക്സ്ട്രീമായ ആക്ഷന്‍ കൊറിയോഗ്രാഫി ചിത്രത്തിന്‍റെ പുരോഗതിയില്‍ ഗംഭീരമായ പ്രതിഫലനം ഉണ്ടാക്കുന്നുണ്ട്. ഒപ്പം തന്നെ ഫാമിലി വൈകാരികതയെ അനുപാതത്തില്‍ ചേര്‍ത്ത് മാസ് ആക്ഷന്‍ രംഗങ്ങളും പുരോഗതിക്ക് അത് ഒരു പ്രേരകഘടകമാക്കുന്ന തിരക്കഥ രീതിയിലാണ് മാര്‍ക്കോയില്‍ ഹനീഫ് അദേനി പിന്തുടരുന്നത്. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച രീതിയില്‍ അത് വിജയിപ്പിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിന്‍റെ നട്ടെല്ല്. ആക്ഷനിലും, വൈകാരിക രംഗങ്ങളിലും ഉണ്ണി മുകുന്ദന്‍ ഗംഭീരമായി തന്നെ തന്‍റെ ഭാഗം ഉപയോഗപ്പെടുത്തുന്നു. മാര്‍ക്കോ എന്ന ടൈറ്റില്‍ റോളിന്‍റെ ഗംഭീര്യം ആക്ഷനിലും, ശരീരത്തിലും, സംഭാഷണത്തിലും എല്ലാം ഉണ്ണി മുകുന്ദന്‍ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളില്‍ എടുത്തു പറയേണ്ട രണ്ട് പേരുകള്‍ ജഗദീഷ് അവതരിപ്പിച്ച ടോണി എന്ന വില്ലന്‍റെയും, സിദ്ദിഖ് അവതരിപ്പിച്ച ജോര്‍ജിന്‍റെയുമാണ്. ജഗദീഷ് സമീപകാലത്ത് തുടരുന്ന തന്‍റെ മികച്ച വേഷങ്ങളുടെ കൂട്ടത്തില്‍ പൊന്‍തൂവല്‍ പോലെ ചേര്‍ക്കുകയാണ് ടോണി എന്ന വേഷം. പ്രീ ക്ലൈമാക്സില്‍ മാസ് അടക്കം സിദ്ദിഖും ഗംഭീരമായ പ്രകടനമാണ് നടത്തുന്നത്. ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രം കാസ്റ്റിംഗിലും ഗംഭീരമാണ്. ചന്ദ്രു സെൽവരാജിന്‍റെ ഛായഗ്രഹണം ചിത്രത്തിന്‍റെ മൂഡിനെ വലിയ തോതില്‍ എലിവേറ്റ് ചെയ്യുന്നു. കെജിഎഫ് സംഗീത സംവിധായകന്‍ രവി ബസൂര്‍ ശരിക്കും അഴിഞ്ഞാടിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകില്ല. മാര്‍ക്കോയുടെ അതിവേഗ ചലച്ചിത്ര ക്രമീകരണത്തെ ഒരു അനുഭവമാക്കുന്നതില്‍ രവി ബസൂറിന്‍റെ പങ്ക് വലുതാണ്. പ്രേത്യേകിച്ച് സിംഗിള്‍ ഷോട്ടില്‍ എടുത്ത ‘ജോണ്‍ വിക്ക്’ മോഡല്‍ ഫൈറ്റ് കയ്യടി ലഭിക്കേണ്ട ഭാഗമാണ്. ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിംഗ്, സപ്ത റെക്കോർഡ്‌സ് സൗണ്ട് ഡിസൈന്‍ എന്നിവയും എടുത്തു പറയേണ്ടതാണ്. ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എൻറർടെയ്ൻമെൻറ് എന്നിവരാണ് ചിത്രത്തിന്‍റെ പിന്നണിയിലെ മറ്റുള്ളവര്‍എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുന്ന ചിത്രമാണ് മാര്‍ക്കോ. എന്നാല്‍ ജെന്‍ സി അടക്കം വലിയ വിഭാഗത്തിന് തീയറ്റര്‍ അനുഭവമായി മാറാനുള്ള ഉള്ളടക്കത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ പ്രേക്ഷകന്‍ ആവേശകരമായ മൂഹുര്‍ത്തങ്ങള്‍ നല്‍കുന്ന മാര്‍ക്കോ, ഒരു വലിയ തീയറ്റര്‍ ഹിറ്റ് തന്നെയായി മാറും.

Related Posts

‘ഇരുട്ടടി സർവീസി’ന് അയാൾ വീണ്ടുമെത്തുന്നു; മമ്മൂട്ടിയുടെ മായാവി റീ റിലീസിന്
Entertainment

‘ഇരുട്ടടി സർവീസി’ന് അയാൾ വീണ്ടുമെത്തുന്നു; മമ്മൂട്ടിയുടെ മായാവി റീ റിലീസിന്

November 15, 2025
42
മോഹൻലാലിന് പിന്നാലെ ടൊവിനോയും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് എആർഎം
Entertainment

മോഹൻലാലിന് പിന്നാലെ ടൊവിനോയും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് എആർഎം

November 7, 2025
74
ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും
Entertainment

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

November 6, 2025
18
ഡേറ്റ് സെറ്റ്; പൃഥ്വിരാജിന്റെ ഒന്നൊന്നര വരവുമായി ‘വിലായത്ത് ബുദ്ധ’ തിയേറ്ററുകളിലേക്ക്
Entertainment

ഡേറ്റ് സെറ്റ്; പൃഥ്വിരാജിന്റെ ഒന്നൊന്നര വരവുമായി ‘വിലായത്ത് ബുദ്ധ’ തിയേറ്ററുകളിലേക്ക്

November 6, 2025
84
പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
Entertainment

പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

November 3, 2025
235
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ
Entertainment

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

November 3, 2025
1.5k
Next Post
പാ‍ഴ്സലില്‍ മൃതദേഹം; കിട്ടിയ സ്ത്രീക്ക് ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു ആഘാതവും

പാ‍ഴ്സലില്‍ മൃതദേഹം; കിട്ടിയ സ്ത്രീക്ക് ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു ആഘാതവും

Recent News

കൊരട്ടിക്കരയിൽ ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെമാല കവർന്നു’പ്രതിക്കായി അന്വേഷണം തുടങ്ങി

കൊരട്ടിക്കരയിൽ ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെമാല കവർന്നു’പ്രതിക്കായി അന്വേഷണം തുടങ്ങി

November 29, 2025
75
എരമംഗലം താഴത്തേൽപടി സ്വദേശി തമ്പാത്ത് പത്മനാഭൻ നിര്യാതനായി

എരമംഗലം താഴത്തേൽപടി സ്വദേശി തമ്പാത്ത് പത്മനാഭൻ നിര്യാതനായി

November 29, 2025
20
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

November 28, 2025
53
കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

November 28, 2025
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025