ചങ്ങരംകുളം :ഡോണേഴ്സ് ഹബ്ബ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയും,ചങ്ങരംകുളം FLG കൺവെൻഷൻ സെൻ്ററും, സംയുക്തമായി ചങ്ങരംകുളം FLG ഹാളിൽ വെച്ച് പെരിന്തൽമണ്ണ IMA ബ്ലഡ്സെൻ്റ്റു മായി സഹകരിച്ച് ഡിസംബർ 18 ബുധനാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പലതരം അസുഖങ്ങൾ, അപകടങ്ങൾ എന്നിവ മൂലം രക്തത്തിൻ്റെ ആവശ്യകത വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ബ്ലഡ് ബാങ്കിൽ രക്തം സുലഭമാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.ചങ്ങരംകുളത്ത് നടന്ന രക്തദാന ക്യാമ്പിൽ 43 പേർ രജിസ്റ്റർ ചെയ്യുകയും 30 പേർ രക്തം ദാനംനൽകുകയും ചെയ്തു.ആദ്യം രക്തദാനം നിർവഹിച്ച മുഹമ്മദ് റിഷാന് DHK സംസ്ഥാന പ്രസിഡന്റ് ടി എസ് സജീഷ് സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി രക്ഷാധികാരി കെ പി രാജി ,ജില്ല പ്രസിഡന്റ് പി ജിഷ , സെക്രട്ടറി വി പി അബ്ദുൽ ഖാദർ, ജയകുമാർ, വിശ്വൻ,അനീഷ് ചിയ്യാനൂർ , ഷാഫിചെറുവല്ലൂർ , കരീം ആലംകോട്,ഗിരീഷ് ഉദിനു പറമ്പ്,വത്സല വട്ടംകുളം, അനുഷ് മോഹൻ, കെ പി രവീന്ദ്രൻ,ഷഫീർ ചിയ്യാനൂർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.