ചങ്ങരംകുളം:ജിമ്മില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ചേര്‍ത്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയുമായി ചാലിശ്ശേരി സ്വദേശിയായ യുവാവ് രംഗത്ത്.ചങ്ങരംകുളം എടപ്പാള്‍ റോഡിലുള്ള സിയോണ്‍ എന്ന ഫിറ്റ്നസ് സെന്റര്‍ നടത്തിപ്പുകാരനായ ഒതളൂര്‍ സ്വദേശിയായ യുവാവ് സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചതിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് ചാലിശ്ശേരി സ്വദേശിയായ ശിഹാബുദ്ധീന്‍ ചങ്ങരംകുളത്ത് വാര്‍ത്താ സമ്മേളനം വിളിച്ചത്.52 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ജിംനേഷ്യത്തിന് ചിലവ് വന്ന തുകയുടെ 70 ശതമാനം തന്റെ ആണെന്നും 15 ശതമാനം മറ്റൊരു വ്യക്തിയുടെ ആണെന്നും വെറും 15 ശതമാനം തുക മുടക്കിയ വ്യക്തി തങ്ങളെ വഞ്ചിച്ച് ജിംനേഷ്യം കൈവശപ്പെടുത്തിയെന്നും തുക തിരിച്ച് നല്‍കുന്നില്ലെന്നുമാണ് ആരോപണം.ജിംനേഷ്യത്തിനായി ആധാരം പണയപ്പെടുത്തി 15 ലക്ഷം രൂപയടക്കം 32 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഇത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് നോട്ടീസ് അയച്ചെന്നും വലിയ സാമ്പത്തിക പ്രശ്നത്തിലായെന്നും ശിഹാബുദ്ധീന്‍ പറഞ്ഞു പണം തിരിച്ച് ചോദിച്ചതിന് അക്രമിച്ചെന്നും ശിഹാബുദ്ധീന്‍.തന്നെ വഞ്ചിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും സത്യം അറിയാതെ പലരും തെറ്റ്ധരിക്കപ്പെട്ടത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിക്കേണ്ടി വന്നതെന്നും ശിഹാബുദ്ധീന്‍ പറഞ്ഞു