ചങ്ങരംകുളം:സീബ്ര ലൈനുകള്‍ മാഞ്ഞു പോയത് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.സംസ്ഥാന പാത കടന്ന് പോകുന്ന തിരക്കേറിയ ചങ്ങരംകുളം ഹൈവേ ജംഗഷനിലെ സീബ്ര ലൈനുകളാണ് മാസങ്ങളായി മാഞ്ഞു കിടക്കുന്നത്.യാത്രക്കാര്‍ റോഡ് മുറിഞ്ഞ് കടക്കുമ്പോള്‍ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ സീബ്ര ലൈന്‍ ഉള്ളത് അറിയാത്തത് കൊണ്ട് ബ്രേക്കിടാറില്ല.ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ ബസ്സ് കയറുന്നതിന് അടക്കം ആശ്രയിക്കുന്ന സീബ്ര ലൈനുകളാണ് മാഞ്ഞ് കിടക്കുന്നത്.പലപ്പോഴും തലനാരിഴക്കാണ് യാത്രക്കാര്‍ വലിയ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത്.സീബ്ര ലൈന്‍ വരച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം