• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വയനാട് പുനരധിവാസം; സിദ്ധരാമയ്യക്ക് മറുപടി നൽകി മുഖ്യമന്ത്രി, ‘ടൗൺഷിപ്പിൽ അന്തിമരൂപമായാൽ കർണാടകയെ അറിയിക്കും’

ckmnews by ckmnews
December 16, 2024
in UPDATES
A A
വയനാട് പുനരധിവാസം; സിദ്ധരാമയ്യക്ക് മറുപടി നൽകി മുഖ്യമന്ത്രി, ‘ടൗൺഷിപ്പിൽ അന്തിമരൂപമായാൽ കർണാടകയെ അറിയിക്കും’
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട് പുനരധിവാസത്തിനുള്ള സഹായ വാഗ്ദാനത്തോട് കേരളം പ്രതികരിച്ചില്ലെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നൽകി കേരളം. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറയുന്നു. 100 വീടുകള്‍ നിർമ്മിച്ചു നൽകാണമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഗ്ദാനം. കർണാടകയുടെ സഹായം ഉള്‍പ്പെടെ സ്പോണ്‍സർ ഷിപ്പുകള്‍ക്കായി ഒരു ഫ്രയംവ‍ർക്ക് തയ്യാറാക്കിവരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യക്ക് മറുപടി നല്‍കി. പുനരധിവാസ പദ്ധതി ഓരോ ഘട്ടത്തിലും ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടെ ഉണ്ടാകും. വീട് നഷ്ടമാവർക്ക് അവരുടെ പഴയ വാസസ്ഥലത്തിന് സമീപമാണ് ടൗണ്‍ഷിപ്പ് പണിയാൻ ഉദ്യേശിക്കുന്നത്. പ്രകൃതി ദുരന്ത സാധ്യതയില്ലാത്ത വൈത്തിരി താലൂക്കിലെ രണ്ട് സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടയുണ്ടാക്കാൻ പോകുന്ന ടൗണ്‍ഷിപ്പിന്റെ അന്തിമ രൂപം തയ്യാറാകുന്ന മുറക്ക് കർണാടകയെ അറിയിക്കും. 100 വീടുകൾ നിർമ്മിക്കാന്‍ സഹായം വാ​ഗ്ദാനം ചെയ്ത കർണാടക സർക്കാരിന് നന്ദി പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച നിരവധിയായ സഹായ നിർദേശങ്ങളെ ഏകോപിപ്പിച്ച്, ഒരു സമഗ്രവും സുതാര്യവുമായ സ്പോൺസർഷിപ്പ് ഫ്രെയിംവർക്ക് രൂപീകരിക്കുന്നതിലേക്ക് നിലവിൽ കേരള സര്‍ക്കാര്‍ പ്രവർത്തിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ സൂചിപ്പിച്ചു. ഈ സമഗ്രമായ പുനരധിവാസ പദ്ധതിയിൽ കർണാടക സർക്കാരിൻ്റേതുൾപ്പെടെ ഉദാരമായ എല്ലാ ഓഫറുകളും സംയോജിപ്പിക്കുമെന്ന് ഉറപ്പുവരുത്തും. പ്ലാനിൻ്റെ പുരോഗതി തത്സമയ ട്രാക്കിംഗ് സൗകര്യങ്ങളിൽ ട്രാക്ക് ചെയ്യാൻ കഴിയുമെന്ന രീതിയിലാണ് ഇത്‌ വിഭാവനം ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളിൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസമൊരുക്കുന്നതിനാണ് കേരള സർക്കാർ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു. അതേസമയം, നഷ്ടപ്പെട്ട പഴയ വീടുകളോട് ഉള്ള മാനസികബന്ധം നിലനിർത്തുന്നതിനായി, പുതിയ പുനരധിവാസ കേന്ദ്രങ്ങൾ മുൻവാസസ്ഥലത്തിനു പരമാവധി സമീപത്തായിരിക്കും തിരഞ്ഞെടുക്കുക. ഇതിനായി വൈത്തിരി താലൂക്കിൽ  കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ പരിസ്ഥിതി സൗഹൃദമായതും ദുരന്തനിരോധന ശേഷിയുള്ളതുമായ ടൗൺഷിപ്പുകൾ സ്ഥാപിച്ച് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് പദ്ധതിയിടുന്നത് എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Related Posts

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു
UPDATES

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
18
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
UPDATES

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
231
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു
UPDATES

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
31
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു
UPDATES

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
12
നേപ്പാളിൽ 53 മലയാളികൾ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല; പലർക്കും പരസ്‌പരം വിളിക്കാൻ പോലും കഴിയുന്നില്ലെന്ന് നോർക്ക സിഇഒ
UPDATES

നേപ്പാളിൽ 53 മലയാളികൾ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല; പലർക്കും പരസ്‌പരം വിളിക്കാൻ പോലും കഴിയുന്നില്ലെന്ന് നോർക്ക സിഇഒ

August 27, 2026
44
നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,
UPDATES

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
111
Next Post
വീട്ടിൽ ചാരായം വാറ്റുന്നത് എതിർത്ത മകനെ കുത്തിക്കൊന്നു; അച്ഛന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

വീട്ടിൽ ചാരായം വാറ്റുന്നത് എതിർത്ത മകനെ കുത്തിക്കൊന്നു; അച്ഛന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
18
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
231
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
31
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025