സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പുനടത്തി ഒളിവില്‍ പോയ യുവതിയെ തൃശൂര്‍ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ വലപ്പാട് കോതകുളം സ്വദേശിനി പൊന്തേല വളപ്പില്‍ ഫാരിജ(45)യാണ് മലമ്പുഴഡാമിന് സമീപത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയവെ പോലീസ് പിടികൂടിയത്.ചെന്ത്രാപ്പിനിയിലെ സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ ഇത്തരത്തില്‍ തട്ടിച്ച കേസിലാണ് ഫാരിജയെ അറസ്റ്റ് ചെയ്തതെന്ന് കയ്പമംഗലം പോലീസ് പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം മൊബൈല്‍ നമ്പര്‍ മാറ്റി ഉപയോഗിക്കുന്നതാണ് യുവതിയുടെ രീതിയെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങള്‍ വാടകക്കെടുത്ത് മറിച്ചുവിറ്റ കേസ് എന്നിവയിലും യുവതി പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.







