കോയമ്പത്തൂർ: കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാ സിൽ കാറിൽ ലോറി ഇടിച്ച് ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. മകൾ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മലയാളി കുടുംബം ബെംഗളൂരുവിലേക്ക് പോകവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. കാറിൻ്റെ മുൻവശം പൂർണ്ണമായ നിലയിലാണ്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും മറ്റു നടപടികൾ തീരുമാനിക്കുക. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.