• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി; നേട്ടം കൊയ്ത് യുഡിഎഫ്

ckmnews by ckmnews
December 11, 2024
in Kerala
A A
തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി; നേട്ടം കൊയ്ത് യുഡിഎഫ്
0
SHARES
422
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി. മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിയ്ക്ക് ഭരണം നഷ്ടമായി. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 16 ഇടങ്ങളില്‍ യുഡിഎഫിനാണ് ജയം. 11 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ജയം നേടി.തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂര്‍, പാലക്കാട്ടെ തച്ചമ്പാറ എന്ന പഞ്ചായത്തുകളിലാണ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് നാടകീയമായി ഭരണം പിടിച്ചെടുത്തത്. പത്തനംതിട്ട എഴുമറ്റൂരില്‍ കോണ്‍ഗ്രസിന്റെ സീറ്റ് ബിജെപിയും പിടിച്ചെടുത്തു. കൊല്ലത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടം കൊയ്യാനായി. മത്സരം നടന്ന ആറ് സീറ്റുകളില്‍ നാലിടത്തും ജയിച്ചത് എല്‍ഡിഎഫ് തന്നെയാണ്.സിപിഐ അംഗം രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് തച്ചമ്പാറയിലെ ഉപതിരഞ്ഞെടുപ്പ്. കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂരിലും, നാട്ടികയിലും എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകളില്‍ യുഡിഎഫിന് ജയം. ഇതോടെയാണ് എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഭരണ മാറ്റത്തിന് വഴിയൊരുങ്ങിയത്. ഏഴ് വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. ആറ് വാര്‍ഡുകള്‍ നിലനിര്‍ത്തി. എല്‍ഡിഎഫ് പിടിച്ചെടുത്ത് 5 വാര്‍ഡുകള്‍. അഞ്ച് വാര്‍ഡുകള്‍ നിലനിര്‍ത്തി.വിഭാഗീയത രൂക്ഷമായ കായംകുളം പത്തിയൂരില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക് എരുവയാണ് ജയിച്ചത്. സിപിഐഎം വിട്ട് ബിജെപിയില്‍ പോയ വിപിന്‍സി ബാബു വീട് ഉള്‍പ്പെടുന്ന വാര്‍ഡ് ആണ് പത്തിയൂര്‍. കോട്ടയം അതിരമ്പുഴയില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് കേരള കോണ്‍ഗ്രസ് (എം) പിടിച്ചെടുത്തു.മലപ്പുറം തൃക്കലങ്ങോട് മരത്താണി വാര്‍ഡ്, ചടയമംഗലം 5 ആം വാര്‍ഡില്‍ യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറം ആലങ്കോട് പെരുമുക്ക് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കൊല്ലം കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറിയിലാണ് ആഖജ സീറ്റ്, എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇടത് മുന്നണിയുടെ എന്‍ തുളസിയാണ് വിജയിച്ചത്.കൊടുങ്ങല്ലൂര്‍ നഗരസഭയിലെ നാല്‍പത്തിയൊന്നാം വാര്‍ഡും വെള്ളറട കരിക്കാമന്‍കോട് വാര്‍ഡും ബിജെപി നിലനിര്‍ത്തി . 23 അംഗ പഞ്ചായത്തില്‍ ബിജെപിയുടെ ഏക വാര്‍ഡാണ് കരിക്കാമന്‍കോട്. തിരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 16 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 11 വാര്‍ഡുകളില്‍ എല്‍ഡിഎഫും മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു.

Related Posts

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
137
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും
Kerala

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
152
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
282
ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ
Kerala

ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ

September 8, 2026
17
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ
Kerala

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
153
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
59
Next Post
ബിരുദധാരികളായ ദർസ് പ്രതിഭകളെ ആദരിച്ചു

ബിരുദധാരികളായ ദർസ് പ്രതിഭകളെ ആദരിച്ചു

Recent News

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
2
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
2
ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

September 8, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025