• About Us
  • Advertise With Us
  • Contact Us
No Result
View All Result
Thursday, July 3, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

മുണ്ടിനീര് വില്ലനാകുന്നു; കേരളത്തിൽ ഇക്കൊല്ലം 69,113 കേസുകൾ, 30 മടങ്ങ് വർധന

Ckmnews Admin by Ckmnews Admin
December 11, 2024
in UPDATES
A A
മുണ്ടിനീര് വില്ലനാകുന്നു; കേരളത്തിൽ ഇക്കൊല്ലം 69,113 കേസുകൾ, 30 മടങ്ങ് വർധന
0
SHARES
115
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി ആരോഗ്യ വകുപ്പ്. ഇക്കൊല്ലം ഇതുവരെ 69,113 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ഇത് 2324 ആയിരുന്നു. 30 മടങ്ങ് വർധനയെന്നും ആരോഗ്യ വകുപ്പ് പറയുന്നു. 2016-ൽ പ്രതിരോധ വാക്സിൻ നിർത്തലാക്കിയതാണ് ഇത്ര വലിയ വർധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.അതുവരെ കുട്ടികൾക്ക് ഒന്നര വയസ്സിനകം മംപ്സ്–മീസിൽസ്–റുബെല്ല വാക്സീൻ (എംഎംആർ) നൽകിയിരുന്നു. 2016-ൽ ഇത് മീസിൽസ്–റുബെല്ല വാക്സീൻ (എംആർ) മാത്രമാക്കി. അതിനുശേഷം ജനിച്ച കുട്ടികളാണ് ഇപ്പോൾ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്നത്. അലോപ്പതിക്ക് പകരം മറ്റ് ചികിത്സാ ശാഖകളെ ആശ്രയിക്കുന്നവർ കൂടുന്നതിനാൽ രോഗബാധിതർ ഇനിയും കൂടുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്സിന് പ്രതിരോധശേഷി കുറവാണെന്നുമുള്ള കാരണത്താലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്സിൻ നിർത്തലാക്കിയത്. എംഎംആർ വാക്സിൻ അഞ്ചാംപനിക്ക് (മീസിൽസ്) 93%, റുബെല്ലയ്ക്ക് 97% വീതം പ്രതിരോധം നൽകുന്നുവെങ്കിൽ മുണ്ടിനീരിന് 78% മാത്രമാണുണ്ടായിരുന്നത്. മുണ്ടിനീര് കേസുകൾ ഉയരുന്നതിനാൽ എംഎംആർ വാക്സിൻ തുടരണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു.ഇക്കൊല്ലം മലപ്പുറം ജില്ലയിൽ 13,524 കേസുകളും കണ്ണൂർ ജില്ലയിൽ 12,800 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. പാലക്കാട് 5000പേർക്കും തിരുവനന്തപുരത്ത് 1575 പേർക്കുമാണ് രോഗബാധ. 5– 15 വയസിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മുതിർന്നവർക്കും വരാറുണ്ട്. വായുവിലൂടെയാണ് ഈ വൈറസ് പകരുന്നത്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് കൂടുതലും പകരുക. രോഗമുള്ള കുട്ടികൾ സ്കൂളിൽ വരുന്നത് വലിയതോതിൽ വ്യാപനത്തിന് കാരണമാവും.രോഗലക്ഷണമുള്ളവർ ആൾക്കൂട്ടത്തിൽ വരുന്നതും പകർച്ചക്കിടയാക്കും. തൃശൂർ മാള മേഖലയിലെ ചില സ്കൂളുകളിൽ എൽപി ക്ലാസുകൾ അടച്ചിടേണ്ട അവസ്ഥയാണ്. ഇടുക്കി ജില്ലയിലും ചില സ്കൂളുകൾ ആഴ്ചകളോളം അടച്ചിട്ടിരുന്നു. ആലപ്പുഴ ജില്ലയിലെ 2 സ്കൂളുകൾ മൂന്നാഴ്ച അടച്ചിട്ടു.ചെവിയുടെ താഴെ കവിളിന്റെ ഭാഗത്തായി വീക്കം ഉണ്ടാവുന്നതാണ് രോഗലക്ഷണം. പനിയും തലവേദനയും വായ തുറക്കാനുള്ള പ്രയാസവും അനുഭവപ്പെടും. വിശപ്പില്ലായ്മയും ക്ഷീണവും ഉണ്ടാവും. മുതിർന്ന പുരുഷന്മാരിൽ വൃഷണവീക്കവും അനുഭവപ്പെടാം.

Related Posts

കോട്ടയം മെഡിക്കൽ കോളേജ് അപകടം,തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു
Kerala

കോട്ടയം മെഡിക്കൽ കോളേജ് അപകടം,തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

July 3, 2025
ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് സ്കൂട്ടര്‍ മോഷണം പോയി’മോഷണ ദൃശ്യം CNTV ക്ക്..
UPDATES

ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് സ്കൂട്ടര്‍ മോഷണം പോയി’മോഷണ ദൃശ്യം CNTV ക്ക്..

July 3, 2025
കോട്ടയം മെഡിക്കൽ കോളജ് പതിനാലാം നില ഇടിഞ്ഞു വീണു; ഉപയോഗത്തിലുള്ള കെട്ടിടമല്ല, ആർക്കും ഗുരുതര പരുക്കുകളില്ല: മന്ത്രി വീണാ ജോർജ്
UPDATES

കോട്ടയം മെഡിക്കൽ കോളജ് പതിനാലാം നില ഇടിഞ്ഞു വീണു; ഉപയോഗത്തിലുള്ള കെട്ടിടമല്ല, ആർക്കും ഗുരുതര പരുക്കുകളില്ല: മന്ത്രി വീണാ ജോർജ്

July 3, 2025
കേരള മാപ്പിള കലാഭവൻ പുരസ്‌കാര സമർപ്പണം നാലിന് ‘താഹിര്‍ ഇസ്മായിലിന് പുരസ്കാരം
UPDATES

കേരള മാപ്പിള കലാഭവൻ പുരസ്‌കാര സമർപ്പണം നാലിന് ‘താഹിര്‍ ഇസ്മായിലിന് പുരസ്കാരം

July 3, 2025
നീന്തുന്നതിനിടെ മുങ്ങിപ്പോയി കാണാതായി;ചെന്നൈയിൽ ഇന്റേൺഷിപ്പിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു
UPDATES

നീന്തുന്നതിനിടെ മുങ്ങിപ്പോയി കാണാതായി;ചെന്നൈയിൽ ഇന്റേൺഷിപ്പിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

July 3, 2025
മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ: വിദേശകാര്യ മന്ത്രാലയം
UPDATES

മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ: വിദേശകാര്യ മന്ത്രാലയം

July 3, 2025
Next Post
ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്; തമിഴ്നാട്ടിലെ 23 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്, കേരളത്തിലും സാധ്യത

ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്; തമിഴ്നാട്ടിലെ 23 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്, കേരളത്തിലും സാധ്യത

Recent News

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു

July 3, 2025
തൻ്റെ ചോറിന് മുകളില്‍ മണ്ണ് വാരിയിടുന്നത് കണ്ടിട്ടും നിശബ്ദൻ: സുരേഷ് ഗോപിക്കെതിരെ കെ സി വേണുഗോപാൽ

തൻ്റെ ചോറിന് മുകളില്‍ മണ്ണ് വാരിയിടുന്നത് കണ്ടിട്ടും നിശബ്ദൻ: സുരേഷ് ഗോപിക്കെതിരെ കെ സി വേണുഗോപാൽ

July 3, 2025
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു; സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു; സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

July 3, 2025
കാറപകടം; ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം, വിവാഹം കഴിഞ്ഞത് 2 ആഴ്ച മുമ്പ്

കാറപകടം; ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം, വിവാഹം കഴിഞ്ഞത് 2 ആഴ്ച മുമ്പ്

July 3, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.