സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. പൊലീസ് ആവശ്യപ്പെട്ടപ്രകാരം തന്റെ കൈവശം ഉളളതെല്ലാം കൈമാറിയെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറിയെന്നും പഴയ ഫോണുകള്‍ കയ്യില്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു.സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.