സംസ്ഥാന സർക്കാരിന്റെ മികച്ച കൃഷികൂട്ടത്തിനുള്ള പുരസ്‍കാരം നേടിയ പൈതൃക കൃഷിക്കൂട്ടം എറവറാംകുന്നിന്റെ സെക്രട്ടറി സുഹൈർ ഏർവറാംകുന്നിനെ യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ സ്നേഹോപഹാരം സമ്മാനിച്ചു. യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ. വി സുജീർ ആദ്യക്ഷത വഹിച്ചു.പ്രദേശത്തെ യുവാക്കളെ കൃഷിയിൽ സജീവമാക്കിയ സുഹൈർ കൃഷിക്കാർക്കും യുവതലമുറക്കും മികച്ച മാത്രകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.സ്വീകരണ പരിപാടിയിൽ പങ്കെടുത്ത പൊന്നാനി ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക് ഷാൾ അണിയിച്ച് ആദരിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സുശീൽ ഗോബാൽ, യൂസുഫ് പുളിക്കൽ, യൂത്ത് കെയർ കോർഡിനേറ്റർ താജുദ്ധീൻ പൊന്നാനി, വിനു എരമംഗലം, ദിൻഷാദ് പെരുമ്പടപ്പ്, ഷാഫി മാറഞ്ചേരി, ഷിബു എരമംഗലം, ഷാഫി നന്നംമുക്ക്, ജംഷീർ പാലപ്പെട്ടി,സുബിക്സ്, സുഹൈൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.നിലവിൽ യൂത്ത് കോൺഗ്രസിന്റെ ആലംങ്കോട് മണ്ഡലം പ്രസിഡന്റും ചങ്ങരംകുളം സഹകരണ ബാങ്ക് ജീവനക്കാരനുമാണ് സുഹൈർ എറവറാംകുന്ന്







