എടപ്പാളില്‍ ബൈക്ക് അപകത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച യുവാവില്‍ നിന്ന് MDMA പിടികൂടി .പട്ടാമ്പി ആമയൂർ സ്വദേശി സിബിൻ എന്നയാളിൽ നിന്നാണ് 21.42 ഗ്രാം MDMA പിടികൂടിയത് .കഴിഞ്ഞ ദിവസമാണ് എടപ്പാളില്‍ വച്ച് സിബിന് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്.പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇയാളുടെ വസ്ത്രത്തില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത്.സംഭവത്തില്‍ പരിക്കേറ്റ യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്









