കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവിനെ പാലാരിവട്ടം പോലീസ് പിടികൂടി. കേസിലെ നാലാം പ്രതിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അൽത്താഫിനെ (29) ബംഗളൂരുവിലെ മൊബൈൽ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്ന സ്ഥലത്തുനിന്നാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂണിൽ 14 ഘട്ടങ്ങളിലായി 116 മുക്കുപണ്ട വളകൾ സ്വർണ്ണമെന്ന വ്യാജേന പണയം വെച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. തുടർന്ന് വീണ്ടും മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയ കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു (31), വയനാട് സുൽത്താൻ ബത്തേരി സ്വദേശി ടി.ആർ. രാഹുൽ (39) എന്നിവരെ സ്ഥാപനത്തിലെ ജീവനക്കാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും വ്യാജ ആഭരണങ്ങൾ നിർമ്മിച്ചുനൽകിയ കോതമംഗലം സ്വദേശി ഷിനോജ് (42), ഇതിനായി ഷിനോജിനെ ചുമതലപ്പെടുത്തിയ ഇടുക്കി സ്വദേശികളായ അർഷാൽ ഇസ്മായിൽ (32), ലിബിൻ സേവ്യർ (34) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. അൽത്താഫും ലിബിനും അർഷാലും ചേർന്നാണ് ആഭരണ നിർമ്മാണത്തിനായി ഷിനോജിനെ ഏൽപ്പിച്ചത്. തുടർന്ന് ഈ വ്യാജ ആഭരണങ്ങൾ പണയപ്പെടുത്താനായി വിഷ്ണുവിനും രാഹുലിനും നൽകിയത് അൽത്താഫായിരുന്നു. തട്ടിപ്പ് പുറത്തായതോടെ ഒളിവിൽ പോയ ഇയാളെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം വലയിലാക്കിയത്. പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ മഞ്ജിത് ലാലിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ ജഗീഷ് ആറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീഷ് പി.പി, എ.എസ്.ഐ അബിൻ ഗംഗ, സി.പി.ഒമാരായ അഖിൽ പത്മൻ, ബിബിൻമോൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
[17/10, 6:30 pm] Shafi Online: ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
എടപ്പാള്:ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി സ്കൂളിലെ ഉച്ചഭക്ഷണ പാചകത്തൊഴിലാളിയായ അഖിലയെ ആദരിച്ചു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സി.പി. സതി, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഷബീർ, എം.ടി.എ പ്രസിഡന്റ് സുഹറ മൂതൂർ, പ്രേമകുമാരി എ.പി., മുഹമ്മദ് ഫൈസൽ സി.വി.ആകാശ് കെ., സീമ പി.ജ്യോതികൃഷ്ണ, നീതു, ആലിയത്ത്, ഷറഫിയ, ഉനൈസ, അഹന്യ, മുഹ്സിന, റഹീന, ലുബ്ന, സുലൈഖ എന്നിവർ സംസാരിച്ചു.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഭക്ഷണത്തോട് ആദരവും ഉത്തരവാദിത്വബോധവും വളർത്തുന്നതിനുള്ള സന്ദേശങ്ങളും പരിപാടിയിൽ പങ്കുവെച്ചു.







