ചങ്ങരംകുളം:മലപ്പുറം ജില്ലയെയും മുസ്ലിം സമൂഹത്തെയും കുറിച്ച് മുൻ എം.എൽ.എ നന്ദകുമാർ നടത്തിയ വിദ്വേഷപരമായ പരാമർശത്തിനെതിരെ കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി.വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി. അലിയുടെ നേതൃത്വത്തിലാണ് ചങ്ങരംകുളം പോലീസ് സബ് ഇൻസ്പെക്ടർ മുമ്പാകെ പരാതി സമർപ്പിച്ചത്.മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതിയംഗം ഫിറോസ് കെവി,നന്നംമുക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൂർഷാ കാഞ്ഞിയൂർ, കോൺഗ്രസ് നേതാവ് ഷംസീർ മണാളത്ത് എന്നിവരും പരാതി നൽകാൻ എത്തിയിരുന്നു.







