ചങ്ങരംകുളം:ലാറ്റിന്‍ അക്കാദമിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.കേരളത്തിന്റെ വ്യവസായ-ഐ.ടി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായ വ്യവസായ-വിവരസാങ്കേതിക വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ലോഗോ ഔദ്യോഗികമായി പ്രകാശനം നിർവഹിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ വിവിധ പഠനമേഖലകളുമായി സംയോജിപ്പിച്ചുള്ള AI Integrated Courses ആണ് ലാറ്റിന്‍ അക്കാദമി നൽകുന്നത്.ആധുനിക സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പ്രായോഗിക അറിവും നൈപുണ്യവും നേടുന്നതിനായി വിവിധ പരിശീലന പരിപാടികൾ അക്കാദമി ഒരുക്കുന്നു.ഏഐ ഡിജിറ്റൽ ടെക്നോളജി തുടങ്ങിയ അതിവേഗം വളരുന്ന മേഖലകളിൽ ആവശ്യമായ തൊഴിൽ നൈപുണ്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമിയുടെ പ്രവർത്തനം.ഔദ്യോഗിക ലോഗോയുടെ പ്രകാശനം അക്കാദമിയുടെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതായും ഏഐ അധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിപുലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ലാറ്റിന്‍ അധികൃതർ അറിയിച്ചു.







