എടപ്പാൾ:മതേതര പാരമ്പര്യത്തിലും സാമുദായിക സൗ ഹാർധത്തിലും ഇതര ജില്ലകൾക്കും രാജ്യങ്ങൾക്കും വരെ മാതൃക തീർക്കുന്ന മലപ്പുറം ജില്ലയെ അപമാനിക്കും വിധം മണ്ഡലം മുൻ എം എൽ എയും ഇടതുപക്ഷ ദേശീയ നേതാവുമായ പി.നന്ദകുമാറിൽ നിന്നുമുണ്ടായ തരം താണ പ്രസ്താവന തീർത്തും നിർഭാഗ്യകരമായെന്നും ,വർഗീയത വളരാനുള്ള എല്ലാ വഴികളെയും ഉദ്ബുദ്ധരായ മത-മതേതര നേതൃത്വം പഴുത്തടച്ചു പ്രതിരോധിക്കുന്നതിനിടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്നവർ അസ്ഥാനത്ത് നടത്തുന്ന ഇത്തരം പരാമർശങ്ങൾ പ്രതിഷേധാർഹമാണെന്നും കേരള മുസ്‌ലിം ജമാഅത് എടപ്പാൾ സോൺ വാര്‍ത്താകുറിപ്പിൽ അറിയിച്ചു.ജില്ലയെക്കുറിച്ച്, ദേശീയ – അന്തർ ദേശിയ തലത്തിൽ സംഘ്പരിവാർ നടത്തി കൊണ്ടിരിക്കുന്ന ദുരരോപങ്ങൾക്ക് ഇത്തരം പ്രസ്താവനകൾ വഴിമരുന്നിടുമെന്നും മുസ്‌ലിം ജമാഅത്ത് മുന്നറിയിപ്പ് നൽകി.തെറ്റിദ്ധാരണാജനകമായ പ്രസ്താവന അടിയന്തരമായി
പിൻ വലിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.സിവി അബ്ദുൽ ജലീൽ അഹ്സനി,പിപി നൗഫൽ സഅദി ,എ വൈ ഹംസ ഹാജി,അബ്ദുസലീം സഖാഫി, കെ എം അലി മുഹമ്മദ്,ശരീഫ് ചുള്ളിയിൽ , എം അബൂബക്കർ ബാഖവി ,അബ്ദുറസാഖ് അഹ്സനി , അലി എരുവപ്ര സംബന്ധിച്ചു







