പൊന്നാനി:മലപ്പുറത്തിനെതിരെ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി നന്ദകുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി. മതസ്പർധ വളർത്തുന്നതും കേരളത്തിന്റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതുമാണ് നന്ദകുമാറിന്റെ പരാമർശമെന്ന് പരാതിയിൽ ആരോപിച്ചു.മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്നായിരുന്നു പി. നന്ദകുമാറിന്റെ പരാമർശം.സി.പി.എം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിന്റെ സ്വാഗതസംഘം പ്രസംഗത്തിനിടെയായിരുന്നു പരാമർശം. പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വേദിയിലിരിക്കെയാണ് നന്ദകുമാർ പ്രസംഗിച്ചത്.പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് യൂത്ത് ലീഗ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്







