മാറഞ്ചേരി:മുൻ ജനപ്രതിനിധിയും, അധ്യാപകനും,നാടിന്റെ വഴികാട്ടിയും വെളിച്ചവുമായ സഖാവ് സിപി മമ്മികുട്ടി മാസ്റ്ററുടെ ആറാം ഓർമദിനത്തില്‍ സുമനസ്സുകളുടെ സഹകരണത്തോടു കൂടി അയിരൂർ ബ്ലോക്ക് ഡിവിഷൻ പരിധിയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.ഭവനം,ചികിത്സ,വിദ്യാഭ്യാസം,ക്ഷേമ പെൻഷൻ ഡെസ്ക്, റിലീഫ് സെൽ തുടങ്ങിയ വിവിധ ഷേമ പദ്ധതികളുടെ ഉദ്ഘാടനം പി പി സുനീർ എംപി നിർവഹിച്ചു.ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് അയിരൂർ ഡിവിഷൻ മെമ്പർ എകെ സുബൈർ അധ്യക്ഷത വഹിച്ചു.മമ്മിക്കുട്ടി മാസ്റ്ററുടെ പത്നി ഹഫ്സ ടീച്ചർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീന സുന്ദരൻ,ഷാജിറാ മാമൻ, റിസ്‌വാന ഷഹീർ, മുൻ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സൗദാമിനി, പ്രവാസി കോടത്തൂർ മൊയ്തുണ്ണി മാസ്റ്റർ, അബ്ദു മാസ്റ്റർ,അധ്യാപക പ്രതിനിധി ലീന ടീച്ചർ,പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി മണികണ്ഠൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങൾക്ക് കോട്ട് ഉൾപ്പെടെ മുഴുവൻ യൂണിഫോമും അയിരൂർ ബ്ലോക്ക് ഡിവിഷന്റെ ഉപഹാരമായി നൽകി. ഡിവിഷന്റെ ഭദ്രം എന്ന ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഡോറുകളുടെ വിതരണവും ചടങ്ങിൽ തുടക്കം കുറിച്ചു.ഡോക്ടർ കെ എം ഹിലാൽ അനുസ്മരണ പ്രഭാഷണം നടത്തി.അഡ്വക്കറ്റ് എം റസാക്ക് ചടങ്ങിന് നന്ദിയും അറിയിച്ചു…







