എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.വി. ബുഷറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രദേശത്തെ വയോജനങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുകയും തുടർന്ന് അവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. മുഹമ്മദ്, വികസന സ്ഥിരംസമിതി അധ്യക്ഷ മുനീറ നാസർ, ലൈഫ് മെഡിക്കൽ ഓഫീസർ ഡോ. ഷിൻസി, വാർഡ് അംഗങ്ങളായ ജുബൈരിയ കല്ലിങ്ങൽ, പ്രേമൻ കുട്ടത്ത്, സൈഫുദ്ദീൻ, മിനി ജനത, മനോഹരൻ, രേഷ്മ അച്യുതൻ, സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എച്ച്.ഐ. കല സ്വാഗതവും എൽ.എച്ച്.ഐ. ശാരദ നന്ദിയും പറഞ്ഞു.









